Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TossDelayed

ഹാ​മി​ൽ​ട്ട​ണി​ൽ മ​ഴ ക​ളി​ക്കു​ന്നു; ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മത്സരം വൈ​കു​ന്നു

ഹാ​മി​ൽ​ട്ട​ൺ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മൂ​ന്നാം ഏ​ക​ദി​ന​ത്തി​ന്‍റെ ടോ​സ് വൈ​കു​ന്നു. മ​ത്സ​രം അ​ര​മ​ണി​ക്കൂ​ർ വൈ​കു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വീ​ണ്ടും മ​ഴ ശ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച ഇ​ന്ത്യ 2-0 മു​ന്നി​ലാ​ണ്. അ​തി​നാ​ൽ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ജ​യി​ച്ചാ​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. 

ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​യു​ടെ വി​ജ​യ​ശി​ൽ​പി​ക​ളാ​യ​ത് ത​ക​ർ​പ്പ​ൻ ഫോ​മി​ലു​ള്ള ബൗ​ള​ർ​മാ​രാ​ണ്. പേ​സ് ബൗ​ള​ർ​മാ​രു​ടെ കൃ​ത്യ​ത​യും വി​ക്ക​റ്റ് വേ​ട്ട​യു​മാ​ണ് ഇ​ന്ത്യ​ക്ക് നി​ർ​ണാ​യ​ക മേ​ൽ​ക്കൈ ന​ൽ​കി​യ​ത്. ഹാ​മി​ൽ​ട്ട​ണി​ലെ പേ​സ് അ​നു​കൂ​ല പി​ച്ചി​ൽ ഇ​ന്ത്യ​ൻ പേ​സ് നി​ര വീ​ണ്ടും തി​ള​ങ്ങി​യാ​ൽ കി​വീ​ക​ൾ​ക്ക് കാ​ര്യ​ങ്ങ​ൾ ക​ടു​പ്പ​മാ​കും.

ബാ​റ്റ​ർ​മാ​രു​ടെ മോ​ശം ഫോ​മാ​ണ് ന്യൂ​സീ​ല​ൻ​ഡ് നേ​ടു​ന്ന വെ​ല്ലു​വി​ളി. ഗ്ലെ​ൻ ഫി​ലി​പ്സ്, ടീം ​സെ​യ്‌​ഫ​ർ​ട്ട് എ​ന്നി​വ​രാ​ണ് തി​ള​ങ്ങി​യ ബാ​റ്റ​ർ​മാ​ർ. എ​ന്നാ​ൽ മ​റ്റ് താ​ര​ങ്ങ​ൾ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​രാ​ത്ത​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​ത്.

Latest News

Corehub Up