Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Udf Meeting

യു​ഡി​എ​ഫി​ൽ വീ​ണ്ടും അ​തൃ​പ്തി; യോ​ഗം ചേ​രാ​ത്ത​തെ​ന്തെ​ന്ന് ചെ​യ​ർ​മാ​നോ​ട് ചോ​ദി​ക്ക​ണ​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് യോ​ഗം ചേ​രാ​ത്ത​തി​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി അ​ടൂ​ർ പ്ര​കാ​ശ്. മു​ന്ന​ണി യോ​ഗം ചേ​രാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചെ​യ​ർ​മാ​നോ​ട് ചോ​ദി​ക്ക​ണം. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ​ന്ന നി​ല​യി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്നി​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ക​ൺ​വീ​ന​റെ അ​റി​യി​ക്കേ​ണ്ട​തി​ല്ല. 

മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തെ​ന്ന സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ലും അ​ടൂ​ർ പ്ര​കാ​ശ് മ​റു​പ​ടി ന​ൽ​കി. ഇ​ക്കാ​ര്യം സ​ണ്ണി ജോ​സ​ഫി​നോ​ട് ത​ന്നെ ചോ​ദി​ക്ക​ണം. മ​ന്ത്രി എ​ന്ന നി​ല​യി​ലാ​യി​രി​ക്കും അ​ദ്ദേ​ഹം അ​ത്ത​ര​മൊ​രു അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യി​ൽ കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

ബോ​ർ​ഡ് കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ അ​ധ്യ​ക്ഷ​സ്ഥാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മ​ന്ത്രി​സ​ഭ​യി​ലു​ള്ള ആ​ളാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ത​നി​ക്ക് അ​റി​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up