Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IranThreat

ഇ​റാ​ന്‍റെ ഭീ​ഷ​ണി; യു​കെ​യി​ലെ സൈ​നി​ക താ​വ​ള​ത്തി​ൽ നി​ന്ന് അ​മേ​രി​ക്ക​ൻ വി​മാ​ന​ങ്ങ​ൾ മാ​റ്റി

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ൻ ആ​ക്ര​മി​ച്ചേ​ക്കു​മെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ യുകെ​യി​ലെ സൈ​നി​ക താ​വ​ള​ത്തി​ൽ നി​ന്ന് അ​മേ​രി​ക്ക​ൻ വി​മാ​ന​ങ്ങ​ൾ മാ​റ്റി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ര​ണ്ട് വി​മാ​ന​ങ്ങ​ൾ ജ​ർ​മ​നി​യി​ലേ​ക്ക് മാ​റ്റി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​ന് പു​റ​മെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ജ​ർ​മ​നി​യി​ലേ​ക്കും മ​റ്റ് സൈ​നി​ക താ​വ​ള​ങ്ങ​ളി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്. 

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സൈ​നി​ക വി​മാ​ന​ങ്ങ​ൾ താ​വ​ള​ങ്ങ​ൾ മാ​റാ​റു​ണ്ടെ​ന്നാ​ണ് യു​എ​സ് വ്യോ​മ​സേ​ന​യു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ വി​മാ​ന​ങ്ങ​ൾ മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം അ​മേ​രി​ക്ക ന​ൽ​കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​റി​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും വ്യ​ക്ത​മാ​ക്കി. 

ഇ​താ​ദ്യ​മാ​യി​ട്ട​ല്ല ബ്രി​ട്ട​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നും സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ യു​എ​സ് വി​മാ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഇ​റാ​നു​മാ​യി ബ​ന്ധ​മു​ള്ള സം​ഘ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സ് ഫെ​യ​ർ​ഫോ​ർ​ഡ് വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന അ​മേ​രി​ക്ക​യു​ടെ ബി-1 ​ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ മാ​റ്റി​യി​രു​ന്നു.

Latest News

Corehub Up