Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wedding Dreams

വിവാഹസ്വപ്നങ്ങള്‍ക്ക് കരുതലായി "വധുവോടൊപ്പം' പദ്ധതി

തി​രു​വ​ല്ല: സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​വാ​ഹ​സ്വ​പ്ന​ങ്ങ​ള്‍ക്ക് കൈ​ത്താ​ങ്ങാ​കാ​ന്‍ എം​എ​ല്‍എ ക​രു​ത​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി "വ​ധു​വോ​ടൊ​പ്പം' എ​ന്ന പു​തി​യ സം​രം​ഭ​ത്തി​നു തു​ട​ക്ക​മാ​കു​ന്നു.​

വ​ര്‍ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് പു​ളി​മൂ​ട്ടി​ല്‍ സി​ല്‍ക്‌​സ് തി​രു​വ​ല്ല​യി​ലെ പ​ത്താം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പി​ന്തു​ണ ന​ല്‍കു​ന്നു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ര്‍ഹ​രാ​യ 10 വ​ധു​ക്ക​ള്‍ക്ക് ഒ​രു പ​വ​ന്‍ സ്വ​ര്‍ണ​വും 50,000 രൂ​പ വി​ല​വ​രു​ന്ന വി​വാ​ഹ​സാ​രി​യും സ​മ്മാ​ന​മാ​യി ന​ല്‍കും.​സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ള്‍ ഒ​രു പെ​ണ്‍കു​ട്ടി​യു​ടെ​യും വി​വാ​ഹ​സ്വ​പ്ന​ങ്ങ​ള്‍ക്ക് ത​ട​സ​മാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​രം​ഭം.

തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ര്‍ഹ​രാ​യ വ​ധു​ക്ക​ളെ പ​ദ്ധ​തി​യി​ലേ​ക്ക് ശി​പാ​ര്‍ശ ചെ​യ്യ​ണ​മെ​ന്ന് എം​എ​ല്‍എ അ​ഭ്യ​ര്‍ഥി​ച്ചു.

ക​രു​ത​ലോ​ടെ ചേ​ര്‍ത്തു​പി​ടി​ക്കാം, ഓ​രോ ജീ​വി​ത​ത്തെ​യും എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ള്‍ക്ക്: +91 94479 56461.

Latest News

Corehub Up