Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Leader

വായുമലിനീകരണത്തിൽ എന്തുകൊണ്ടാണ് നാം വിശ്വ​ഗുരുവാകുന്നതെന്ന് ഖാർ​ഗെ

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന​ത്തെ വാ​യു​മ​ലി​നീ​ക​ര​ണം മോ​ശ​മാ​കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കു​റ്റ​പ്പെ​ടു​ത്തി കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​​ഗെ. എ​ന്തു​കൊ​ണ്ടാ​ണ് വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ൽ നാം ​വി​ശ്വ​​ഗു​രു​വാ​കു​ന്ന​തെ​ന്നാ​ണ് ഖാ​ർ​​ഗെ പ​രി​ഹാ​സ​ത്തോ​ടെ എ​ക്സി​ലൂ​ടെ ചോ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി വാ​യു മ​ലി​നീ​ക​ര​ണ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​റും വാ​ച​ക​മ​ടി മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നും അ​പൂ​ർ​ണ​മാ​യ ന​ട​പ​ടി​ക​ളും പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളും ലം​ഘി​ക്ക​പ്പെ​ട്ട വാ​ഗ്ദാ​ന​ങ്ങ​ളും പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്ത​ലും ബി​ജെ​പി​യു​ടെ മു​ഖ​മു​ദ്ര​യാ​യി മാ​റി​യെ​ന്നും ഖാ​ർ​​ഗെ കു​റ്റ​പ്പെ​ടു​ത്തി.

ദേ​ശീ​യ ത​ല​സ്ഥാ​ന പ്ര​ദേ​ശ​ത്തെ​യും (എ​ൻ​സി​ആ​ർ) അ​തി​നു ചു​റ്റു​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ശു​ദ്ധ​വാ​യു​വി​നാ​യി ആ​ഞ്ഞു​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വ​സ്തു​ത​ക​ൾ ല​ജ്ജാ​ക​ര​വും അ​തേ​സ​മ​യം ആ​ശ​ങ്കാ​ജ​ന​ക​വു​മാ​ണെ​ന്നും ഖാ​ർ​​ഗെ പ​റ​ഞ്ഞു.

അ​ന്ത​രീ​ക്ഷ​ത്തി​ലെ സൂ​ക്ഷ്മ​ക​ണ മ​ലി​നീ​ക​ര​ണം മൂ​ലം 2023ൽ ​ഡ​ൽ​ഹി​യി​ൽ 17,188 മ​ര​ണ​ങ്ങ​ളു​ണ്ടാ​യെ​ന്നും ഇ​ത്​ആകെ മ​ര​ണ​ങ്ങ​ളു​ടെ 15 ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണെ​ന്നും കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up