തിരുവനന്തപുരം: അന്തരിച്ച പ്രമുഖ ഛായാഗ്രാഹകന്‍ ഷാജികുമാറിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലയാള സിനിമയുടെ ദൃശ്യഭംഗി സമ്പന്നമാക്കുന്നതില്‍ ഷാജി കുമാര്‍ നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ അമ്പതോളം ചിത്രങ്ങള്‍ക്ക് ഷാജികുമാർ കാമറ ചലിപ്പിച്ചു. മുതിര്‍ന്ന സംവിധായകര്‍ മുതല്‍ പുതുതലമുറയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ വരെയുള്ളവരുമായി ഒരുപോലെ ഹൃദ്യമായ ബന്ധം പുലര്‍ത്താനും സാങ്കേതികവിദ്യയിലെ മാറ്റങ്ങളെ കൃത്യമായി ഉള്‍ക്കൊണ്ട് മുന്നേറാനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ ലോകത്തിന് തീരാനഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.