Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RentalCharges

ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക പ​കു​തി​യാ​ക്കി കു​റ​യ്ക്കാ​ന്‍ ശ്ര​മ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​ലി​​​സ് വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചെ​​​ന്നും ഇ​​​പ്പോ​​​ള്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍ പ​​​കു​​​തി തു​​​ക​​​യ്ക്ക് വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മോ എ​​​ന്ന കാ​​​ര്യം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ ചി​​​പ്സ​​​ണ്‍ ഏ​​​വി​​​യേ​​​ഷ​​​നു​​​മാ​​​യു​​​ള്ള മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തെ വാ​​​ട​​​കക്കരാ​​​ര്‍ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ 19ന് ​​​അ​​​വ​​​സാ​​​നി​​​ച്ചു.

പ്ര​​​തി​​​മാ​​​സം 80 ല​​​ക്ഷം രൂ​​​പ​​​യാ​​​യി​​​രു​​​ന്നു വാ​​​ട​​​ക ഇ​​​ന​​​ത്തി​​​ല്‍ ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. പ്ര​​​തി​​​വ​​​ര്‍​ഷം 10 കോ​​​ടി ന​​​ല്‍​ക​​​ണം. ഇ​​​ത് വേ​​​സ്റ്റ് ആ​​​ണെ​​​ന്നു തോ​​​ന്നി. ഇ​​​തു വ​​​ലി​​​യ തു​​​ക​​​യാ​​​ണെ​​​ന്ന ആ​​​ക്ഷേപ​​​വു​​​മു​​​യ​​​ര്‍​ന്നു. ഇ​​​തി​​​നാ​​​ല്‍ ക​​​രാ​​​ര്‍ പു​​​തു​​​ക്കി​​​യി​​​ട്ടി​​​ല്ല.

പൊ​​​ലി​​​സും ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യും ഇ​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു. അ​​​വ​​​യ​​​വ​​​മാ​​​റ്റ​​​ത്തി​​​നാ​​​യി കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്.
ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​കു​​​തി തു​​​ക​​​യ്ക്കു ല​​​ഭി​​​ച്ചാ​​​ല്‍ ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ക്കും.

Latest News

Corehub Up