x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

70,000 രൂ​പ​യ്ക്ക് മോ​ഡി​ഫി​ക്കേ​ഷ​ന്‍; 35,000 പി​ഴ​യി​ട്ട് എം​വി​ഡി


Published: April 22, 2026 06:06 PM IST | Updated: April 22, 2026 06:06 PM IST

കൊ​ച്ചി: മോ​ഡി​ഫൈ ചെ​യ്ത കാ​റി​ന് 35,000 രൂ​പ പി​ഴ​യി​ട്ട് എം​വി​ഡി. 70,000 രൂ​പ​യോ​ളം ചി​ല​വി​ട്ട് മോ​ഡി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തി​യ വൈ​പ്പി​ന്‍ സ്വ​ദേ​ശി​യു​ടെ കാ​റി​നാ​ണ് എം​വി​ഡി പി​ഴ ചു​മ​ത്തി​യ​ത്. ഇ​ട​പ്പ​ള്ളി ട്രാ​ഫി​ക് പൊ​ലീ​സ് ആ​ണ് വാ​ഹ​നം പി​ടി​കൂ​ടി എം​വി​ഡി​ക്ക് കൈ​മാ​റി​യ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. സൈ​ല​ന്‍​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന​ധി​കൃ​ത മാ​റ്റ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത ശേ​ഷം വാ​ഹ​നം പ​ഴ​യ​പ​ടി​യാ​ക്കി ആ​ര്‍​ടി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഉ​ട​മ​യോ​ട് നി​ര്‍​ദേ​ശി​ച്ചു. ഡ്രൈ​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധി​ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ല്‍​കി. ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : mvd kochi Modification ernakulam

Recent News

Corehub Up