ബുവേനോസ് ഐറിസ്: വിരമിക്കല്‍ മത്സരത്തിനായി സൂപ്പര്‍ താരം ലയണല്‍ മെസി അര്‍ജന്റൈന്‍ ദേശീയ ഫുട്ബോള്‍ ടീം ക്യാമ്പില്‍ എത്തി.
ബെനിന്‍ എതിരേ ചൊവ്വാഴ്ച നടക്കുന്നതായിരിക്കും മെസിയുടെ വിടവാങ്ങല്‍ മത്സരം. ഫിഫ 2026 ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം മെസി അര്‍ജന്റൈന്‍ ജഴ്സിയില്‍ ഇറങ്ങിയിട്ടില്ല.
പിതാവിന്റെ വിയോഗത്തിനു പിന്നാലെയാണ് രാജ്യാന്തര ഫുട്ബോള്‍ അവസാനിപ്പിക്കുന്നതായി മെസി അറിയിച്ചത്.