കായികമന്ത്രി ഒ.ജെ. ജനീഷ്
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കാനായി ഇവന്റ് മാനേജ്മെന്റ് കന്പനിയെ തെരഞ്ഞെടുത്തിന്റെ മാനദണ്ഡം എന്താണെന്നാണ് പരിശോധിക്കു ന്നതെന്ന് കായിക വകുപ്പ്.
നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാരിന്റെ പേരും സർക്കാർ സംവിധാനവും എല്ലാം ഒരു സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കന്പനിക്കായി നല്കിയതിനു പിന്നിലുള്ള കാരണം അറിയണമെന്നും മുൻ സർക്കാർ സ്വകാര്യ കന്പനിയെ ചുമതലപ്പെടുത്തിയതിൽ നിരവധി അവ്യക്തതകളുണ്ടെന്നും കായികമന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. കായിക സെക്രട്ടറിയുടെ റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കും. .
സ്വകാര്യ കന്പനിയെ ചുമതലപ്പെടുത്തുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചോയെന്നും നടപടിക്രമങ്ങൾ കന്പനിക്ക് അനുകൂലമായി മാറ്റിയോയെന്നും പരിശോധിക്കണം. കരാർ രഹസ്യസ്വഭാവമുള്ളതാണെന്ന് അറിയിച്ചിരുന്നെങ്കിലും കരാറിന്റെ വിശദാംശങ്ങൾ കായികവകുപ്പിന്റെ പക്കലില്ല. കരാറിന്റെ വിശദാംശങ്ങൾ കൈവശമില്ലാത്ത പ്പോൾ എന്തിനാണ് ഒരു സ്വകാര്യ കന്പനിക്കുവേണ്ടി സർക്കാർ അമിത താത്പര്യം കാണിച്ചതെന്നതു പരിശോധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
മെസിയെ ക്ഷണിച്ച് കത്തയയ്ക്കുന്നതിന് ഒരു മാസം മുൻപാണ് കന്പനി രൂപീകരിച്ചതെന്നും കന്പനിയുടെ മൂലധനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശോധന നടന്നിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. ഒരുലക്ഷം രൂപ മാത്രം ആസ്തിയുള്ള കന്പനിക്കാണ് കോടികളുടെ കരാറുമായി മെസിയെ കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിൽ പങ്കാളികളാക്കിയത്.
സ്പോണ്സറിംഗ് കന്പനിയുടെ കൈകൾ ശുദ്ധമെങ്കിൽ അത് അന്വേഷണത്തിലൂടെ വെളിവാകും. നിലവിൽ ലഭ്യമായിട്ടുള്ള ഫയലുകളിൽ തന്നെ പലകാര്യങ്ങളിലും വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ സർക്കാർ ചില കണ്ടെത്തലുകൾ നടത്തിയിരുന്നു. എന്നാൽ അവരുടെ അന്വേഷണം ഇടയ്ക്ക് നിലച്ചു. എങ്ങനെ നിലച്ചുവെന്നത് മാത്രം വ്യക്തമല്ല.
അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുന്നതു സംബന്ധിച്ചുള്ള കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ സർക്കാരിന് തങ്ങളോട് പകയെന്നാണ് ചിലർ പ്രചരിപ്പിക്കുന്നതെന്നും എന്നാൽ, സർക്കാരിന് ആരോടും പകയില്ലെന്നും കായിക മന്ത്രി ഒ.ജെ ജനീഷ്. സർക്കാർ പരിശോധിക്കുന്നത് ഫയലുകളാണ്. അന്വേഷണത്തിലൂടെ യഥാർഥ സ്ഥിതി പുറത്തു വരട്ടെയെന്നും കായികമന്ത്രി കൂട്ടിച്ചേർത്തു.
സ്പോണ്സറെ സഹായിക്കാൻ വഴിവിട്ട നീക്കമെന്ന്
തിരുവനന്തപുരം: മെസിയേയും അർജന്റീന ടീമിനേയും കേരളത്തിൽ എത്തിക്കാമെന്നു സമ്മതിച്ച് ഒടുവിൽ പിൻമാറേണ്ടി വന്ന സ്പോണ്സറെ സംരക്ഷിക്കാനായി കഴിഞ്ഞ ഇടതു സർക്കാരിന്റെ ഭാഗത്തു നിന്നും വഴിവിട്ട പല സഹായങ്ങളും നൽകിയെന്ന് ആരോപണം.
മെസിയെ കേരളത്തിൽ എത്തിക്കുന്നതിന്റെ സ്പോണ്സറിംഗ് കന്പനിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി 126 കോടി രൂപ കൈമാറിയതിന്റെ സേവന നികുതിയായ 22.68 രൂപ അടച്ചിരുന്നില്ല. 2025 ജൂണിലാണ് ഇക്കാര്യം പുറത്തറിയുന്നത്. തുടർന്ന് നികുതി അയ്ക്കണമെന്നു ആവശ്യപ്പെട്ട് പലവട്ടം സമൻസ് അയച്ചുവെങ്കിലും പണം അടയ്ക്കുന്നതിന് ഉൾപ്പെടെ നടപടികൾ സ്വീകരിച്ചിരുന്നില്ല. തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകി കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടായി. ഇതു സംബന്ധിച്ച് കന്പനിക്ക് നൽകിയത് സ്വാഭാവിക നീതി എന്നുമാത്രമായിരുന്നു ജിഎസ്ടി കമ്മീഷണറുടെ അന്നത്തെ പ്രതികരണം.
Tags : LionalMessi SportsMinistry Criteria SelectingCompany Question Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash