x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​​സി വീ​​ണ്ടും മൈ​​താ​​ന​​ത്തേ​​ക്ക്

വെബ്ഡെസ്ക്
Published: August 14, 2026 02:49 AM IST | Updated: August 14, 2026 02:49 AM IST

മെ​സി​യെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന ജോ​ഹാ​ന്‍ റൊ​മാ​ന​.

മ​​യാ​​മി: പി​​താ​​വ് ഹോ​​ർ​​ഹെ മെ​​സി​​യു​​ടെ വേ​​ർ​​പാ​​ടി​​ന്‍റെ വേ​​ദ​​ന മ​​റ​​ക്കുംമു​​ന്പ് ഫു​​ട്ബോ​​ൾ മൈ​​താ​​ന​​ത്തേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി അർജന്‍റൈൻ ഇ​​തി​​ഹാ​​സം ല​​യ​​ണ​​ൽ മെ​​സി. ലീ​​ഗ്സ് ക​​പ്പി​​ൽ മെ​​ക്സി​​ക്ക​​ൻ ക്ല​​ബ്ബാ​​യ ലി​​യോ​​ണി​​നെ​​തി​​രാ​​യ നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്കാ​​യി മെ​​സി ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്.

പി​​താ​​വ് ഹോര്‍​​ഹെ മെ​​സി​​യു​​ടെ മ​​ര​​ണ​​ശേ​​ഷം ഫു​​ട്ബോ​​ൾ ക​​രി​​യ​​ർ തു​​ട​​രു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് വ​​ലി​​യ സം​​ശ​​യ​​ങ്ങ​​ളു​​ണ്ടെ​​ന്ന് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ കു​​റി​​ച്ച​​തി​​ന് തൊ​​ട്ടു​​പി​​ന്നാ​​ലെ​​യാ​​ണ് മെ​​സി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ്.

മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ മെ​​സി ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യി​​ല്ല. ര​​ണ്ടാം പ​​കു​​തി​​യി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങി മു​​ഴു​​വ​​ൻ സ​​മ​​യ​​വും ക​​ളി​​ച്ചെ​​ങ്കി​​ലും മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്‍റ​​ർ മ​​യാ​​മി 2-3ന് ​​തോ​​ൽ​​വി വ​​ഴ​​ങ്ങി. ഇ​​തി​​ന് മു​​ന്പ​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ മൊ​​ണ്ടെ​​റെ​​യോ​​ട് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ മ​​യാ​​മി​​ക്ക് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മു​​ന്നേ​​റാ​​ൻ ഈ ​​മ​​ത്സ​​ര​​ത്തി​​ൽ വി​​ജ​​യം അ​​ത്യാ​​വ​​ശ്യ​​മാ​​യി​​രു​​ന്നു.

മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യം വ​​ല കു​​ലു​​ക്കി​​യ​​ത് മ​​യാ​​മി ആ​​ണെ​​ങ്കി​​ലും ഡാ​​നി​​യ​​ൽ ആ​​ർ​​സി​​ല​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളു​​ക​​ൾ ലി​​യോ​​ണിന് ജ​​യം സ​​മ്മാ​​നി​​ച്ചു. 42-ാം മി​​നി​​റ്റി​​ൽ ഡാ​​നി​​യ​​ൽ പി​​ന്‍റ​​ർ മാ​​യ​​മി​​ക്കാ​​യി ആ​​ദ്യ ഗോ​​ൾ നേ​​ടി.

യാ​​ന്നി​​ക്ക് ബ്രൈ​​റ്റ് 54-ാം മി​​നി​​റ്റി​​ൽ ര​​ണ്ടാം ഗോ​​ളും. അ​​തേ​​സ​​മ​​യം, ലി​​യോ​​ണിനാ​​യി ഡാ​​നി​​യ​​ൽ ആ​​ർ​​സി​​ല 50, 83 മി​​നി​​റ്റു​​ക​​ളി​​ലാ​​യി മ​​യാ​​മി​​യു​​ടെ വ​​ല ത​​ക​​ർ​​ത്തു. ജു​​വാ​​ൻ പാ​​ബ്ലോ ഡൊ​​മി​​ൻ​​ഗ​​സ് 61-ാം മി​​നി​​റ്റിലും ലി​​യോ​​ണിനാ​​യി സ്കോ​​ർ ചെ​​യ്തു.

ആ​​ശ്വാ​​സ ആ​​ലിം​​ഗ​​നം:മെ​​സി​​യെ കെ​​ട്ടി​​പ്പു​​ണ​​ർ​​ന്ന് ജോ​​ഹാ​​ൻ

മ​​യാ​​മി: പി​​താ​​വ് ഹോ​​ർ​​ഹെ മെ​​സി​​യു​​ടെ വേ​​ർ​​പാ​​ടി​​ന്‍റെ വേ​​ദ​​ന​​യ്ക്കി​​ട​​യി​​ലും മൈ​​താ​​ന​​ത്തേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ അർജന്‍റൈൻ ഇ​​തി​​ഹാ​​സം ല​​യ​​ണ​​ൽ മെ​​സി​​യെ ആ​​ശ്വ​​സി​​പ്പി​​ച്ച് എ​​തി​​ർ ടീം ​​താ​​രം. ലി​​യോ​​ണിന്‍റെ കൊ​​ളം​​ബി​​യ​​ൻ പ്ര​​തി​​രോ​​ധ താ​​രം ജോ​​ഹാ​​ൻ റൊ​​മാ​​ന മെ​​സി​​യെ മൈ​​താ​​ന​​ത്തു​​വ​​ച്ച് സ്നേ​​ഹ​​ത്തോ​​ടെ ആ​​ലിം​​ഗ​​നം ചെയ്തു.

മ​​യാ​​മി​​യു​​ടെ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ലെ വൈ​​കാ​​രി​​ക രം​​ഗം കാ​​യി​​ക​​ലോ​​ക​​ത്ത് ത​​രം​​ഗ​​മാ​​യി. പി​​താ​​വി​​ന്‍റെ സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ൾ​​ക്ക് ശേ​​ഷം ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ മെ​​സി​​ക്കു​​ള്ള ആ​​ദ​​ര​​വാ​​യി എ​​തി​​ർ ക്ല​​ബ്ബാ​​യ ലി​​യോ​​ണ്‍ ഈ ​​ചി​​ത്രം സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ പ​​ങ്കു​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

‘ഈ ​​ആ​​ലിം​​ഗ​​നം ലി​​യോ​​ണി ന്‍റെ വ​​ക​​യാ​​ണ്, എ​​ല്ലാ​​വ​​രു​​ടെ​​യും വ​​ക​​യാ​​ണ്, ഫു​​ട്ബോ​​ളി​​ന്‍റെ വ​​ക​​യാ​​ണ്. പ്രി​​യ​​പ്പെ​​ട്ട ല​​യ​​ണ​​ൽ, ഇ​​ത് നി​​ന​​ക്കു​​ള്ള​​താ​​ണ്’ എ​​ന്ന കു​​റി​​പ്പോ​​ടെ​​യാ​​ണ് ക്ല​​ബ് ചി​​ത്രം പോ​​സ്റ്റ് ചെ​​യ്ത​​ത്.

Tags : LionalMessi Filed Ground Footballer Sports

Recent News

Corehub Up