x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒട്ടേറെ കാര്യങ്ങള്‍ പുറത്തുവരുമെന്ന് കുഴല്‍നാടന്‍


Published: May 28, 2026 02:57 AM IST | Updated: May 28, 2026 02:57 AM IST

തൊ​ടു​പു​ഴ: സി​പി​എ​മ്മി​ന്‍റെ അ​ടി​വേ​ര് ഇ​ള​ക്കി​യ സം​ഭ​വ​മാ​ണ് മാ​സ​പ്പ​ടി കേ​സെ​ന്നും കേ​ര​ളം അ​റി​ഞ്ഞാ​ല്‍ വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന ഒ​ത്തി​രി കാ​ര്യ​ങ്ങ​ള്‍ ഇ​നി​യും പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്നും മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍ എം​എ​ല്‍എ പ​റ​ഞ്ഞു. തൊ​ടു​പു​ഴ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ന്‍ നേ​ര​ത്തേ ന​ല്‍കി​യ കേ​സി​ല്‍ ഇ​ഡി അ​ന്വേ​ഷ​ണം താ​ത്ക്കാ​ലി​ക​മാ​യി ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്ത​പ്പോ​ള്‍ വ​ലി​യ തോ​തി​ല്‍ ആ​ഘോ​ഷി​ച്ച പാ​ര്‍ട്ടി​യാ​ണ് സി​പി​എം. ആ​ സ​മ​യ​ത്ത് ത​നി​ക്കെ​തി​രെ വ​ലി​യ ആ​ക്ഷേ​പ​വും സൈ​ബ​ര്‍ ആ​ക്ര​മ​ണ​വും ഉ​ണ്ടാ​യി.

അ​ന്വേ​ഷ​ണം വ​രു​മ്പോ​ള്‍ എ​ന്തി​നാ​ണ് ഇ​ത്ര വെ​പ്രാ​ള​പ്പെ​ടു​ന്ന​ത്. എ​ല്‍ഡി​എ​ഫ് ഭ​ര​ണ​ത്തി​ന്‍കീ​ഴി​ല്‍ ത​നി​ക്കെ​തി​രെ പി​ണ​റാ​യി പോ​ലീ​സ് 12 അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​ത്. ത​ന്‍റെ വീ​ട്ടി​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്ന് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നു പ​റ​ഞ്ഞ് ഒ​ളി​ച്ചോ​ടി​യി​ല്ല. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചു.

നി​ല​വി​ല്‍ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ രാ​ഷ്്‌ട്രീയ​പ്രേ​രി​ത​മാ​ണെ​ന്നു പ​റ​യു​ന്ന​ത് കേ​സ് മ​റ​യ്ക്കാ​നു​ള്ള പ്ര​തി​രോ​ധം മാ​ത്ര​മാ​ണെ​ന്നും കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു.

Tags : ED Raid Kuzhalnadan CPM Pinarayi vijayan

Recent News

Corehub Up