x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ൽ​വി പ​ഠി​ക്കാ​ൻ ജ​ന​ങ്ങ​ളി​ലേ​ക്ക്; പി​ഴ​വു​ക​ൾ സ​മ്മ​തി​ച്ച് സി​പി​എം; വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് എം.​വി. ഗോ​വി​ന്ദ​ൻ


Published: June 9, 2026 05:24 PM IST | Updated: June 9, 2026 05:24 PM IST

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക് ഇ​ത്ര വ​ലി​യ പ​രാ​ജ​യം ഉ​ണ്ടാ​കു​മെ​ന്ന് മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ​മ്മ​തി​ച്ചു. തോ​ൽ​വി​യു​ടെ യ​ഥാ​ർ​ത്ഥ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം. ഇ​തി​നാ​യി വാ​ട്‌​സാ​പ്പ്, ഇ​മെ​യി​ൽ എ​ന്നി​വ വ​ഴി സ​മൂ​ഹ​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലു​ള്ള ജ​ന​ങ്ങ​ളി​ൽ നി​ന്നും പാ​ർ​ട്ടി അ​ഭി​പ്രാ​യം തേ​ടും.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ൽ വോ​ട്ട് ക​ച്ച​വ​ടം ന​ട​ന്നു​വെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. മു​പ്പ​തോ​ളം മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫി​ന് മ​റി​ഞ്ഞു. ചി​ല​യി​ട​ങ്ങ​ളി​ൽ തി​രി​ച്ചു വോ​ട്ട് ന​ൽ​കു​ന്ന ഡീ​ലു​മു​ണ്ടാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് ചോ​ദി​ച്ച രാ​ഹു​ൽ ഗാ​ന്ധി, കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് അ​ങ്ങ​നെ സം​സാ​രി​ച്ച​തെ​ന്ന് 'ഇ​ന്ത്യ' മു​ന്ന​ണി യോ​ഗ​ത്തി​ൽ സ​മ്മ​തി​ച്ച​താ​യും ഗോ​വി​ന്ദ​ൻ വെ​ളി​പ്പെ​ടു​ത്തി.

യു​ഡി​എ​ഫ് ഭ​ര​ണം വ​ന്ന​തോ​ടെ ഈ ​ബി​ജെ​പി-​യു​ഡി​എ​ഫ് ഡീ​ൽ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യ​താ​യും മൂ​ന്ന് സീ​റ്റ് കി​ട്ടി​യ ബി​ജെ​പി​ക്ക് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ ആ​റ് ശ​ത​മാ​നം വോ​ട്ട് കു​റ​വാ​ണ് ഇ​ത്ത​വ​ണ കി​ട്ടി​യ​തെ​ന്നും ആ ​വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​നാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ്ണ​യ​ത്തി​ൽ പാ​ളി​ച്ച​ക​ൾ പ​റ്റി​യ​താ​യി സം​സ്ഥാ​ന സ​മി​തി​യും ജി​ല്ലാ ക​മ്മി​റ്റി​യും അം​ഗീ​ക​രി​ച്ചു. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ മു​സ്‌​ലിം വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ളെ സി​പി​എം ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചി​ല്ലെ​ന്ന തെ​റ്റാ​യ ധാ​ര​ണ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യ​തും, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ​ത്മ​കു​മാ​റി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന പ്ര​ചാ​ര​ണ​വും തി​രി​ച്ച​ടി​യാ​യി.

ദേ​വ​സ്വം ബോ​ർ​ഡ് ന​ട​ത്തി​യ അ​യ്യ​പ്പ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത് സ​ർ​ക്കാ​രാ​ണെ​ന്ന രീ​തി​യി​ൽ വ​ല​തു​പ​ക്ഷം ന​ട​ത്തി​യ പ്ര​ചാ​ര​ണം ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി. യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സ​ന്ദേ​ശം അ​വി​ടെ വാ​യി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പാ​ർ​ട്ടി​ക്കു​ള്ള​ത്.

കൂ​ടാ​തെ, എ​സ്ഐ​ആ​ർ കൊ​ണ്ടു​വ​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന ക​ള്ള​പ്ര​ചാ​ര​ണ​വും മു​സ്‌​ലിം ലീ​ഗി​ന്‍റെ വ​ർ​ഗീ​യ ചേ​രി​തി​രി​വ് രാ​ഷ്ട്രീ​യ​വും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഇ​ട​തു​പ​ക്ഷ​ത്ത് നി​ന്ന് അ​ക​റ്റി. വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചാ​ണ് യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്.

അ​ദാ​നി ഗ്രൂ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും എ​ൻ​ഡി​എ നേ​താ​ക്ക​ളു​മാ​യും മം​ഗ​ലാ​പു​ര​ത്ത് ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ന് ശേ​ഷം തു​റ​മു​ഖ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​ത് ഇ​തി​ന് തെ​ളി​വാ​ണ്. പി.​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലും, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി.​സി, സെ​ന​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ നി​ശ്ച​യി​ച്ച​തി​ലും സ​ർ​ക്കാ​രി​ന് ഇ​ര​ട്ട​ത്താ​പ്പാ​ണ് ഉ​ള്ള​തെ​ന്നും ഇ​ത് കാ​വി​വ​ൽ​ക്ക​ര​ണ​ത്തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്ന നി​ല​പാ​ടാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Tags : MV Govindan CPM Latest News

Recent News

Corehub Up