നെയ്യാറ്റിന്‍കര: തറവാട് വീടിനോട് ചേര്‍ന്ന തെക്കത് കത്തിനശിച്ചു. ചെങ്കല്‍ നൊച്ചിയൂര്‍ തെറ്റിവിള നീരാഴി ഇടയറയ് ക്കല്‍ വീട്ടുപരിസരത്തെ തെക്കതാണ് ഭാഗികമായി കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
ഇടയറയ്ക്കല് വീട്ടില്‍ ആള്‍താമസമില്ല. തെക്കതില്‍ തീ കത്തുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ് ക്യൂ യൂണിറ്റില്‍ അറിയിച്ചത്. സ്റ്റേഷന് ഓഫീസര്‍ തുളസീധരന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. തെക്കതിനടുത്ത വീട്ടിലേയ് ക്ക് തീ പടരാതിരുന്നത് ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റിന്റെ സമയോചിതമായ പ്രവൃത്തിമൂലമാണ്. തീപിടുത്തം സംബന്ധിച്ച് വ്യക്തതയില്ല.
Tags : nattu vishesham thekkthu fire