കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കോഴിക്കോട് തിരുവമ്പാടി കക്കാടംപൊയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനുണ്ടായ സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കാറിൽ നിന്ന് പുക ഉയർന്നതോടെ യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ കാർ പൂർണമായും അഗ്നിക്കിരയായി. മുക്കത്തു നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.
കാറിന് തീപിടിച്ചതിനെത്തുടർന്ന് പ്രദേശത്ത് വൻ ഗതാഗത തടസമുണ്ടായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Tags : car fire thiruvambady