x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മാ​ൻ തീ​ര​ത്ത് എ​ണ്ണ​ക്ക​പ്പ​ലി​ന് തീ​പി​ടി​ച്ചു; ക​പ്പ​ലി​ൽ ഇ​ന്ത്യ​ക്കാ​ർ


Published: June 8, 2026 06:37 PM IST | Updated: June 8, 2026 06:37 PM IST

ന്യൂ​ഡ​ൽ​ഹി: ഒ​മാ​ൻ തീ​ര​ത്ത് 24 ഇ​ന്ത്യ​ക്കാ​രു​മാ​യി പോ​യ വി​ദേ​ശ എ​ണ്ണ​ക്ക​പ്പ​ലി​ന് തീ​പി​ടി​ച്ചു. മാ​രി​വെ​ക്സ് എ​ന്ന മാ​ഡ​ഗാ​സ്ക​ർ പ​താ​ക​യേ​ന്തി​യ വി​ദേ​ശ ഓ​യി​ൽ ടാ​ങ്ക​റി​ലാ​ണ് സം​ഭ​വം.

ക​പ്പ​ൽ ഇ​ന്ത്യ​യി​ലെ ക​ർ​വാ​റി​ൽ നി​ന്നും ഒ​മാ​നി​ലെ ദു​ഖ്മി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ച​ര​ക്കു​ക​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്.

ക​പ്പ​ല​പ​ക​ട​ത്തെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ജീ​വ​ന​ക്കാ​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷ​യ്ക്കു​മാ​യി ഒ​മാ​ൻ അ​ധി​കൃ​ത​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി എ​ക്സി​ൽ കു​റി​ച്ചു.

Tags : Fire Oil Tanker Indians Coast Oman

Recent News

Corehub Up