x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മാ​ളി​ൽ തീ​പി​ടി​ച്ചു


Published: May 21, 2026 11:14 AM IST | Updated: May 21, 2026 11:14 AM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ മാ​ളി​ൽ തീ​പി​ടി​ച്ചു. കൗ​ശാ​ന്പി​ലു​ള്ള മാ​ളി​ലെ തി​യ​റ്റ​റി​ന്‍റെ പ്രൊ​ജ​ക്ട​ർ റൂ​മി​ലാ​ണ് തീ​പി​ട​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഏ​ഴ​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം അ​ടു​ത്തു​ള്ള ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ സാ​ധി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Fire mall Uttar Pradesh

Recent News

Corehub Up