ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ചപ്പോൾ.
ഒല്ലൂർ: ചിയ്യാരം ഗലീലി ജംഗ്ഷനിൽ ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ചു. മണ്ണംപേട്ട സ്വദേശി സെബിയുടെ കാറിനാണു തീപിടിച്ചത്.
തൃശൂരിൽനിന്നു മണ്ണംപേട്ടയിലെക്കു പോകുന്നതിനിടെയാണ് സ്വിഫ്റ്റ് കാറിന്റെ എൻജിനിൽനിന്നു തീപടർന്നത്. തീപടരുന്നതുകണ്ട യാത്രക്കാർ ഉടൻ പുറത്തിറങ്ങി. ഫയർഫോഴ്സ് എത്തി തീഅണച്ചു.
Tags : fire Nattuvishesham District news