x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന്‍റെ റിം​ഗ് മെ​യി​ന്‍റ​ന​ൻ​സ് യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം


Published: May 18, 2026 04:57 PM IST | Updated: May 18, 2026 04:57 PM IST

പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് പി​ടി​പി ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ൻ​റെ റിം​ഗ് മെ​യി​ന്‍റ​ന​ൻ​സ് യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ഇ​വി​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പ്ര​ദോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും കെ​ടു​ത്തി​യ​ത്. റിം​ഗ് മെ​യി​ന്‍റ​ൻ​സ് യൂ​ണി​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ചി​ല​ത് ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.

യൂ​ണി​റ്റി​ന്‍റെ പ്ര​ധാ​ന ഉ​പ​ക​ര​ണ​ത്തി​നും കേ​ടു​പാ​ടു​ണ്ടാ​യി. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്യൂ​ട്ട് വി​ച്ഛേ​ദി​ച്ച​തി​നു ശേ​ഷ​മാ​ണ് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ എ​ത്തി തീ​യും പു​ക​യും പൂ​ർ​ണ​മാ​യും കെ​ടു​ത്തി​യ​ത്. ഏ​ഴ​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

Tags : fire electricity board ring maitenance unit vattiyoorkavu

Recent News

Corehub Up