x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാർട്ട് ചെയ്യവേ കാർ കത്തി; വൈദികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

പാലാ ബ്യൂറോ
Published: May 20, 2026 11:36 AM IST | Updated: May 20, 2026 11:36 AM IST

ഭരണങ്ങാനത്ത് കാറിനു തീപിടിച്ചപ്പോൾ. കത്തി നശിച്ച കാർ (വലത്).

പാലാ: ഭരണങ്ങാനം ഇടമറ്റത്തിനു സമീപം കാറിനു തീപിടിച്ചു കത്തി നശിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന വൈദികൻ അദ്ഭുതകരായി രക്ഷപ്പെട്ടു. ഇടമറ്റം വളഞ്ഞങ്ങാനത്ത് ആണ് കാർ പോസ്റ്റിലിടിച്ച് അപകടമുണ്ടായത്.

ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം ഇടമറ്റം കെ.ടി.ജെ.എം സ്കൂ‌ളിലെ മുൻ മാനേജർ ആയിരുന്ന ഫാ. ജോസഫ് നെടുംപാറ സി എം ഐയാണ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

രാമപുരത്ത് പോയി തിരികെ വരും വഴിയാണ് അപകടം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച വാഹനം പിന്നീട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നു. പാലാ ഫയർഫോഴ്സ് എത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ പൂർണമായും കത്തിനശിച്ചു

Tags : car fire accident fire vehicle pala

Recent News

Corehub Up