x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് തീ​പി​ടി​ച്ചു; യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: July 10, 2026 09:38 PM IST | Updated: July 10, 2026 09:46 PM IST

ബൈ​ക്കി​ന് തീ​പി​ടി​ച്ച​പ്പോ​ൾ.

മ​ല​പ്പു​റം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ന്ന് യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ണ്ണ​മം​ഗ​ലം തോ​ട്ട​ശേ​രി​യ​റ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കെ.​പി.​ഷ​ഹ​ബാ​സാ​ണ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

ഷ​ഹ​ബാ​സ് പ​ൾ​സ​ർ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തോ​ട്ട​ശേ​രി​അ​റ​യി​ലെ ഓ​വു​പാ​ല​ത്തി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​ർ​ന്നു. തു​ട​ർ​ന്ന് ഷ​ഹ​ബാ​സ് ഉ​ട​ൻ ത​ന്നെ ബൈ​ക്ക് നി​ർ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വെ​ള്ള​മൊ​ഴി​ച്ച് ബൈ​ക്കി​ലെ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​തു​കൊ​ണ്ട് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ൽ ബൈ​ക്കി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു.

Tags : Bike Fire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up