തിരുവനന്തപുരം: വീട്ടുമുറ്റത്ത് രാത്രി ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് കാർ പൂർണമായി കത്തി നശിച്ചു. നെടുമങ്ങാട് ചെറിയകൊണ്ണി കട്ടറക്കുഴി കാനാവിൽ ഫെബിന്റെ കാറാണ് കത്തിയത്.
രാത്രി 12.30ന് വീട്ടിലെത്തിയ ഫെബിൻ കാർ ചാർജ് ചെയ്യാൻ ഇട്ട ശേഷം ഉറങ്ങാൻ കിടന്നു. പുലർച്ചെ രണ്ടരയോടെ സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പൊഴാണ് കാർ കത്തുന്നത് കണ്ടത്.
നെടുമങ്ങാട് ഫയർഫോഴ്സ് എത്തി തീ കെടുത്തി ബാറ്ററി അഴിച്ച് മാറ്റി. സമീപത്ത് ഉണ്ടായിരുന്ന ഇലക്ട്രിക് സ്കൂട്ടറിനും കേടുപാട് സംഭവിച്ചു.
കാർ കമ്പനി, ഇൻഷുറൻസ് അധികൃതർ വീട്ടിലെത്തി പരിശോധന നടത്തി. 99 ദിവസം കൊണ്ട് 69,207 കിലോമീറ്റർ കാർ ഓടിച്ച് അഖിലേന്ത്യാ പര്യടനം നടത്തി ഗിന്നസ് റിക്കാർഡിൽ ഇടം പിടിച്ച ജി.എസ്. മണിക്കുട്ടന്റെ മകനാണ് ഫെബിൻ.
Tags : electric car fire