Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JamiaMillia

ജാമിയ മിലിയ വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് സമിതി

ന്യൂ​ഡ​ല്‍ഹി: വി​ദ്യാ​ര്‍ഥി യൂ​ണി​യ​ന്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്താ​ന്‍ ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​യ യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധി​കൃ​ത​ര്‍.

ഇ​തി​നാ​യി മു​തി​ര്‍ന്ന ഡീ​നു​മാ​രും അ​ധ്യാ​പ​ക​രും ഉ​ള്‍പ്പെ​ട്ട ഏ​ഴം​ഗ സ​മി​തി രൂ​പീ​ക​രി​ച്ചു. 2006 മു​ത​ല്‍ പ്ര​വ​ര്‍ത്ത​നം നി​ല​ച്ച വി​ദ്യാ​ര്‍ഥി യൂ​ണി​യ​ന്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​ര്‍ 12 മു​ത​ലാ​ണ് അ​ഞ്ച് വി​ദ്യാ​ര്‍ഥി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ച​ത്.

സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത നി​യ​മ വി​ദ്യാ​ര്‍ഥി എ​ബി​ന്‍ ബേ​സി​ലി​നെ ഒ​രു വ​ര്‍ഷ​ത്തേ​ക്ക് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് പു​റ​ത്താ​ക്കു​ക​യും ജാ​സിം ഖാ​ന്‍, മു​ഹ​മ്മ​ദ് ഇ​ല്‍മാ​ന്‍ എ​ന്നി​വ​രെ സ​സ്‌​പെ​ന്‍ഡ് ചെ​യ്യു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മി​തി രൂ​പീ​ക​ര​ണം.

മൂ​ന്നു വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ഒ​രു വ​ര്‍ഷ​ത്തേ​ക്ക് കാ​മ്പ​സി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ന്നാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കെ​തി​രാ​യ ആ​രോ​പ​ണം.

Latest News

Corehub Up