x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 15, 2026 09:41 PM IST | Updated: July 15, 2026 09:42 PM IST

സി.​പി. ല​ത്തീ​ഫ്

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ ആ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഉ​ണ്ണി​കു​ളം മ​ങ്ങാ​ട് സ്വ​ദേ​ശി സി.​പി. ല​ത്തീ​ഫ് (59) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബാ​ലു​ശേ​രി പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​മൂ​ന്ന് സം​ഭ​വ​ങ്ങ​ളി​ലും പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കു​ട്ടി​ക​ളെ വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Tags : balussery man sexual assault arrest police

Recent News

Corehub Up