കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ പോലീസുകാരനെതിരേ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിറ്റി പോലീസ് കണ്ട്രോള് റൂമിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിനെതിരേയാണ് കേസ്. നടക്കാവ് സ്വദേശിനിയാണ് പരാതിക്കാരി.
ഇക്കഴിഞ്ഞ മേയ് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടക്കാവിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ദമ്പതികള്‍ തമ്മിലുണ്ടായ കുടുംബവഴക്ക് പരിഹരിക്കുന്നതിനായി എഎസ്ഐയും അന്ന് നടക്കാവ് സ്റ്റേഷനില്‍ സിപിഒ ആയിരുന്ന രഞ്ജിത്തും സ്ഥലത്തെത്തി.
ആശ്വസിപ്പിക്കാന്‍ എന്ന വ്യാജേന പോലീസുകാരന് മോശമായി പെരുമാറിയെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഭാരതീയ ന്യായസംഹിത 75 വകുപ്പ് പ്രകാരം രഞ്ജിത്തിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം രഞ്ജിത്തിനെ നടക്കാവ് സ്റ്റേഷനില്‍ നിന്നും കണ്ട്രോള് റൂമിലേക്ക് മാറ്റിയിരുന്നു.
Tags : nattu vishesham Sexual assault