Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Review

ഇ​​​​സി​​​​ഐ ​നെ​​​​​റ്റ് സം​​​​​വി​​​​​ധാ​​​​​നം പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കും : മാറ്റങ്ങളുമായി തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കും വി​​​​മ​​ർ​​ശ​​ന​​ങ്ങ​​​​ൾ​​​​ക്കു​​​​മി​​​​ടെ ഇ​​​​സി​​​​ഐ നെ​​​​​റ്റ് പോ​​​​​ർ​​​​​ട്ട​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കും ച​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​ണോ​​​​യെ​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സം​​​​​വി​​​​​ധാ​​​​​നം പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കുന്നതിന് സ​​​​​മി​​​​​തി​​​​​യെ നി​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

സീ​​​​​നി​​​​​യ​​​​​ർ ഡെ​​​​​പ്യൂ​​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​റു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സ​​​​​മി​​​​​തി​​​​​യി​​​​​ൽ ഐ​​​​ഐ​​​​ടി അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഐ​​​​ഐ​​​​ഐ​​​​ടി​​​​യി​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള സ്വ​​​​​ത​​​​​ന്ത്ര വി​​​​​ദ​​​​​ഗ്ധ​​​​​നും ഉ​​​​​ൾ​​​​​പ്പെ​​​​​ടും. സ​​​​​മി​​​​​തി പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തി റി​​​​​പ്പോ​​​​​ർ​​​​​ട്ട് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ന് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കും.

ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​ത അ​​​​​ധി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യ ആ​​​​​ക്സ​​​​​സ് നി​​​​​ല​​​​​വി​​​​​ൽ പോ​​​​​ർ​​​​​ട്ട​​​​​ലി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​ണെ​​​​​ന്നും ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​താ​​​​​നും മാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി സം​​​​​സ്ഥാ​​​​​ന ചീ​​​​​ഫ് ഇ​​​​​ല​​​​​ക്‌​​​​ട​​​​​റ​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രി​​​​​ൽ​​​​നി​​​​​ന്നു ല​​​​​ഭി​​​​​ച്ച നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പോ​​​​​ർ​​​​​ട്ട​​​​​ലി​​​​​ൽ പ​​​​​ല മാ​​​​​റ്റ​​​​​ങ്ങ​​​​​ളും വ​​​​​രു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ക​​​​​മ്മി​​​​​ഷ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

ഫീ​​​​​ൽ​​​​​ഡ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ കൂ​​​​​ടു​​​​​ത​​​​​ൽ ഇ​​​​​ള​​​​​വു​​​​​ക​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​ക്കും. ഐ​​​​ടി മാ​​​​​തൃ​​​​​ക​​​​​ക​​​​​ളു​​​​​മാ​​​​​യും പോ​​​​​ർ​​​​​ട്ട​​​​​ലു​​​​​ക​​​​​ളു​​​​​മാ​​​​​യും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പു​​​​​തി​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ ഇ​​​​​നി​​​​​മു​​​​​ത​​​​​ൽ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ സ​​​​​മി​​​​​തി ച​​​​​ർ​​​​​ച്ച ചെ​​​​​യ്ത​​​​ശേ​​​​​ഷ​​​​​മേ ക​​​​​മ്മി​​​​​ഷ​​​​​ന്‍റെ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തി​​​​​നു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യു​​​​​ള്ളൂ​​​​വെ​​​​ന്നും ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​ ക​​​​മ്മി​​​​ഷ​​​​ൻ യോ​​​​ഗം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

തീ​​​​​യ​​​​​തി​​​​​ക​​​​​ൾ നീ​​​​​ട്ടി

ഡ​​​​​ൽ​​​​​ഹി ചീ​​​​​ഫ് ഇ​​​​​ല​​​​​ക്‌​​​​ട​​​​​റ​​​​​ൽ ഓ​​​​​ഫി​​​​​സ​​​​​റു​​​​​ടെ അ​​​​​ഭ്യ​​​​​ർ​​​​​ഥ​​​​​ന​​​​​യെ​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ളും എ​​​​​തി​​​​​ർ​​​​​പ്പു​​​​​ക​​​​​ളും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​ർ 30 വ​​​​​രെ​​​​​യും അ​​​​​വ തീ​​​​​ർ​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ള്ള തീ​​​​​യ​​​​​തി ന​​​​​വം​​​​​ബ​​​​​ർ 30 വ​​​​​രെ​​​​​യും നീ​​​​​ട്ടി. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​​യി​​​​​ൽ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള തീ​​​​​യ​​​​​തി ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​ർ 12 വ​​​​​രെ​​​​​യും തീ​​​​​ർ​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ള്ള തീ​​​​​യ​​​​​തി ന​​​​​വം​​​​​ബ​​​​​ർ 10 വ​​​​​രെ​​​​​യു​​​​​മാ​​​​​ണു നീ​​​​​ട്ടി​​​​​യ​​​​​ത്.

ബി​​​​​ഹാ​​​​​ർ, പ​​​​​ശ്ചി​​​​​മബം​​​​​ഗാ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ൾ​​​​​പ്പെ​​​​​ടെ 20 സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും എ​​​​​സ്ഐ​​​​​ആ​​​​​ർ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടാ​​​​​തെ പോ​​​​​യ യു​​​​​വ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും പു​​​​​തി​​​​​യ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക പു​​​​​തു​​​​​ക്ക​​​​​ൽ പ്ര​​​​​ക്രി​​​​​യ​​​​​യി​​​​​ലൂ​​​​​ടെ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം.

ഗോ​​​​​വ​​​​​യി​​​​​ൽ വി​​​​​ട്ടു​​​​​പോ​​​​​യ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ​​​​​ക്കാ​​​​​യി ബി​​​​എ​​​​​ൽ​​​​ഒ​​​​​മാ​​​​​ർ വീ​​​​​ടു​​​​​വീ​​​​​ടാ​​​​​ന്ത​​​​​ര സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. വി​​​​​ട്ടു​​​​​പോ​​​​​യ 97 വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രി​​​​​ൽ 81 പേ​​​​​രും പേ​​​​​ര് ചേ​​​​​ർ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഫോം 6 ​​​​​ഇ​​​​​തി​​​​​നോ​​​​​ട​​​​​കം പൂ​​​​​രി​​​​​പ്പി​​​​​ച്ചു ന​​​​​ൽ​​​​​കി. ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന പൂ​​​​​ർ​​​​​ണ ക​​​​​മ്മി​​​​​ഷ​​​​​ൻ യോ​​​​​ഗ​​​​​ത്തി​​​​​ന്‍റെ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ഈ ​​​​​തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ന്ന് വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.

Kerala

ക​ട​ക്ക് പു​റ​ത്ത്! തെ​റ്റു​തി​രു​ത്താ​ൻ സി​പി​എം; യോ​ഗ​ത്തി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് ശേ​ഷ​മു​ള്ള തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സെ​പ്റ്റം​ബ​റി​ൽ സി​പി​എം വി​ശാ​ല സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ നി​ന്ന് ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള നേ​താ​ക്ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലെ തീ​രു​മാ​നം.

പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്ന അ​ഭി​പ്രാ​യം യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ലെ ജി​ല്ലാ നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സെ​പ്റ്റം​ബ​ർ മ​ധ്യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ദി​വ​സ​മാ​യി​രി​ക്കും യോ​ഗം ന​ട​ക്കു​ക.

ഇ​തി​ന്‍റെ തീ​യ​തി ഇ​ന്നും നാ​ളെ​യു​മാ​യി ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​ന്തി​മ​മാ​ക്കും. വി​ശാ​ല സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ​യും ഏ​രി​യാ ത​ല​ത്തി​ലെ പ്ര​ധാ​ന നേ​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ​ക്കു​റി​ച്ച് കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ലു​ണ്ടാ​യ വി​ല​യി​രു​ത്ത​ലു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ക്രോ​ഡീ​ക​രി​ച്ച് ഇ​ന്ന​ത്തെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യും.

Kerala

വി​വാ​ഹ​മോ​ച​നം: ​ഹൈ​ക്കോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്രോ​ലൈ​ഫ് സ​മി​തി

കൊ​​​​ച്ചി: പ​​​​ര​​​​സ്പ​​​​ര സ​​​​മ്മ​​​​ത​​​​ത്തോ​​​​ടെ​​​​യു​​​​ള്ള വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണം കാ​​​​ണി​​​​ച്ചി​​​​ല്ല എ​​​​ന്ന​​​​തു​​​കൊ​​​​ണ്ടു മാ​​​​ത്രം കു​​​​ടും​​​​ബ​​​​ക്കോ​​​​ട​​​​തി​​​​ക്ക് വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​നം നി​​​​ഷേ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി പ്രോ​​​​ലൈ​​​​ഫ് സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ദാ​​​​മ്പ​​​​ത്യ​​​സ്നേ​​​​ഹ​​​​വും ജീ​​​​വ​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​വു​​​​മെ​​​​ന്ന വി​​​​വാ​​​​ഹ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ദേ​​​​ശ്യ​​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ളെ ത​​​​ക​​​​ർ​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം വി​​​​ധി​​​​ക​​​​ൾ വ​​​​ഴി സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ഘ​​​​ട​​​​ക​​​​മാ​​​​യ കു​​​​ടും​​​​ബം എ​​​​ന്ന സം​​​​വി​​​​ധാ​​​​നം​​​ത​​​​ന്നെ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കും.

ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​ബോ​​​​ധ​​​​ത്തോ​​​​ടെ​​​​യും പ​​​​ര​​​​സ്പ​​​​ര​​​സ​​​​മ്മ​​​​ത​​​​ത്തോ​​​​ടെ​​​​യും വി​​​​വാ​​​​ഹ​​​​ബ​​​​ന്ധ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന ദ​​​​മ്പ​​​​തി​​​​മാർ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പി​​​​ൻ​​​​വാ​​​​ങ്ങു​​​​മ്പോ​​​​ൾ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ബോ​​​​ധി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ൽ എ​​​​ന്തു യു​​​​ക്തി​​​​യാ​​​​ണു​​​​ള്ള​​​​ത്? ഉ​​​​രു​​​​വാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ണ്ട്.

ഉ​​​​ദ​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ​​​​ക്കു​​​വേ​​​​ണ്ടി ആ​​​​രു വാ​​​​ദി​​​​ക്കു​​​​മെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​സ​​​​ക്തി​​​​യും ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ട്.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ പാ​​​​ര​​​​മ്പ​​​​ര്യ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​വ​​​​ഴി സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​ല​​​​നി​​​​ൽ​​​​പ്പു​​​​ത​​​​ന്നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​കു​​​ക​​​​യും മ​​​​നു​​​​ഷ്യ​​​​വം​​​​ശ​​​​ത്തി​​​​ന്‍റെ നാ​​​​ശ​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നും സ​​​​മി​​​​തി അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ക്ലീ​​​​റ്റ​​​​സ് ക​​​​തി​​​​ർ​​​​പ്പ​​​​റ​​​​മ്പി​​​​ൽ, പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ൺ​​​​സ​​​​ൺ ചൂ​​​​രെ​​​​പ്പറ​​​​മ്പി​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജെ​​​​യിം​​​​സ് ആ​​​​ഴ്ച​​​​ങ്ങാ​​​​ട​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Movies

പേ​ട്രി​യ​റ്റ്: രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ വ​ലി​യ ക്യാ​ൻ​വാ​സി​ൽ ഒ​രു മ​ല​യാ​ള ച​ല​ച്ചി​ത്രം

പാ​ട്രി​യ​റ്റ് എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ത്ഥം രാ​ജ്യ​സ്നേ​ഹി എ​ന്നാ​ണ്. അ​ത്യ​ന്തം ക​ലു​ഷി​ത​വും സ​ങ്കീ​ർ​ണ്ണ​വു​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​രാ​ജ്യ​ത്തി​ൽ ആ​രാ​ണ് രാ​ജ്യ​സ്നേ​ഹി​ക​ൾ എ​ന്നൊ​രു ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടാ​നാ​ണ് മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ന്ന ഫി​ലിം മേ​ക്ക​ർ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ആ ​ഒ​രു ചോ​ദ്യം ഇ​ന്ന​ത്തെ സ​വി​ശേ​ഷ​മാ​യ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​ന്നാ​യ​തി​നാ​ൽ​ത​ന്നെ​യാ​വ​ണം, ഒ​രു വ​ലി​യ ക്യാ​ൻ​വാ​സി​ൽ ഇ​ത്ത​ര​മൊ​രു ച​ല​ച്ചി​ത്രം ഒ​രു​ക്കാ​ൻ സം​വി​ധാ​യ​ക​നും നി​ർ​മ്മാ​താ​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു​സ​മൂ​ഹ​ത്തി​ൽ ന​ല്ലൊ​രു വി​ഭാ​ഗം പേ​രെ ആ​ശ​ങ്ക​ക​ളി​ല​ക​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഒ​രു​പി​ടി വി​ഷ​യ​ങ്ങ​ളു​ണ്ട്. പെ​ഗാ​ഗ​സ് പോ​ലു​ള്ള ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ, ഡി​ഫോ​ൾ​ട്ട് ആ​യി മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഉ​ള്ള സം​വി​ധാ​ന​ങ്ങ​ൾ (ക്യാ​മ​റ, മൈ​ക്രോ​ഫോ​ൺ) വ​ഴി​യാ​യി പോ​ലും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ൾ, ഡാ​റ്റ പ്രൈ​വ​സി സം​ബ​ന്ധി​ച്ച മ​റ്റു വി​ഷ​യ​ങ്ങ​ൾ, ലോ​ൺ ആ​പ്പു​ക​ൾ, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ എ​ന്നി​ങ്ങ​നെ അ​തീ​വ ഗൗ​ര​വ​മാ​യ പ​ല​കാ​ര്യ​ങ്ങ​ളും അ​ത്ത​ര​ത്തി​ലു​ണ്ട്.

ഫാ. ​സ്റ്റാ​ൻ സ്വാ​മി ഉ​ൾ​പ്പെ​ട്ട ഭീ​മ കോ​രേ​ഗാ​വ് കേ​സി​ൽ ചാ​ര സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ത്രി​മ തെ​ളി​വ് നി​ർ​മ്മാ​ണം ന​ട​ന്നി​ട്ടു​ണ്ട് എ​ന്ന വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യു​ണ്ടാ​യി​രു​ന്നു. പെ​ഗാ​ഗ​സ് എ​ന്ന ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ ഫോ​ണ‍ു​ക​ൾ ചോ​ർ​ത്ത​പ്പെ​ട്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

ഇ​ത്ത​ര​മൊ​രു ഗൗ​ര​വ​മു​ള്ള പ​ശ്ചാ​ത്ത​ല​മാ​ണ് "പേ​ട്രി​യ​റ്റ്" സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ഇ​റ​ങ്ങി​യ​തി​ൽ ഏ​റ്റ​വു​മ​ധി​കം ബ​ജ​റ്റ് ഉ​ള്ള സി​നി​മ, സ​മീ​പ കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ മ​ൾ​ട്ടി സ്റ്റാ​ർ ച​ല​ച്ചി​ത്രം, കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള​സി​നി​മ എ​ന്നി​ങ്ങ​നെ​യു​ള്ള നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ളു​മാ​യാ​ണ് ഈ ​ച​ല​ച്ചി​ത്രം മെ​യ് ദി​ന​ത്തി​ൽ ലോ​ക​മെ​മ്പാ​ടും റി​ലീ​സ് ചെ​യ്ത​ത്.

എ​ന്നാ​ൽ, ച​ല​ച്ചി​ത്രം പ​റ​യാ​തെ​പ​റ​യു​ന്ന കു​റെ​യേ​റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വി​ശാ​ല​മാ​യൊ​രു സ്വീ​കാ​ര്യ​ത അ​തി​ന് അ​നു​വ​ദി​ച്ചു ന​ൽ​കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി​വ​രും. ചി​ല​കോ​ണു​ക​ളി​ൽ അ​സ്വ​സ്ഥ​ത​ക​ളും എ​തി​ർ​പ്പു​ക​ളും സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ​ല​തും ച​ല​ച്ചി​ത്ര​ത്തി​ലു​ണ്ട്. ഒ​രു​പ​ക്ഷെ, ആ​ദ്യ ഷോ​യ്ക്ക് പി​ന്നാ​ലെ ത​ന്നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വി​യോ​ജി​പ്പി​ന്‍റെ സ്വ​ര​ങ്ങ​ൾ അ​ത്ത​ര​മൊ​രു സാ​ധ്യ​ത​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​കാം.

തി​ക​ച്ചും രാ​ജ്യ​സു​ര​ക്ഷ ല​ക്ഷ്യം​വ​ച്ച് അ​തീ​വ ര​ഹ​സ്യ​മാ​യി നി​ർ​മ്മി​ച്ച ചാ​ര സോ​ഫ്റ്റ്‌​വെ​യ​ർ, കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക്ക് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു അ​ധാ​ർ​മ്മി​ക ക​രാ​ർ ന​ട​ക്കു​ന്നു എ​ന്ന സാ​ങ്ക​ൽ​പ്പി​ക പ​ശ്‌​ചാ​ത്ത​ല​മാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​നം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും എ​ന്ന് സി​നി​മ​യി​ൽ ഉ​ട​നീ​ളം വി​വ​രി​ക്കു​ന്നു. ഒ​രു​പ​ക്ഷെ, ഏ​റെ​ക്കു​റെ സ​മാ​ന​മാ​യി ഇ​ക്കാ​ല​ത്ത് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്‌​താ​ൽ ഭാ​വി​യി​ൽ സാ​ധ്യ​ത​യി​ല്ലാ​ത്ത ഒ​ന്ന​ല്ല ഇ​തും.

ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട അ​പ്ലി​ക്കേ​ഷ​നു​ക​ൾ, മെ​റ്റ, ഗൂ​ഗി​ൾ തു​ട​ങ്ങി​യ​വ​യ്ക്കി​ട​യി​ൽ ത​ത്സ​മ​യം ഡാ​റ്റ കൈ​മാ​റ്റം ന​ട​ക്കു​ന്നു എ​ന്നു​ള്ള​തി​നും, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ക​ച്ച​വ​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​മ്പ​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നു​ള്ള​തി​നും, ആ​ധാ​ർ കാ​ർ​ഡി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന് മാ​ത്ര​മ​ല്ല, എ​ണ്ണ​മ​റ്റ പ്രൈ​വ​റ്റ് ക​മ്പ​നി​ക​ൾ​ക്കും ല​ഭ്യ​മാ​ണെ​ന്ന​തി​നും ഒ​ട്ടേ​റെ തെ​ളി​വു​ക​ൾ ന​മു​ക്ക് മു​ന്നി​ൽ ല​ഭ്യ​മാ​യ കാ​ല​ഘ​ട്ട​മാ​ണി​ത്.

ഒ​രു പ​ടി​കൂ​ടി ക​ട​ന്ന് അ​ന​ന്ത സാ​ധ്യ​ത​ക​ളു​ള്ള ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ കൂ​ടി ആ​രു​മ​റി​യാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങു​ന്ന പ​ക്ഷം അ​തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടാ​നാ​വി​ല്ല. പെ​ഗാ​ഗ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു​പോ​ലെ, ആ​രു​ടെ​യും മൊ​ബൈ​ലി​നെ​യോ കം​പ്യൂ​ട്ട​റി​നെ​യോ അ​വ​ര​റി​യാ​തെ നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യു​ന്ന പെ​രി​സ്‌​കോ​പ്‌ എ​ന്ന ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ പ്രൈ​വ​റ്റ് ക​മ്പ​നി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ എ​ന്തു​സം​ഭ​വി​ക്കും എ​ന്നാ​ണ് "പേ​ട്രി​യ​റ്റ്" പ​റ​ഞ്ഞു​വ​യ്ക്കു​ന്ന പ്ര​ധാ​ന കാ​ര്യം.

അ​ത്ത​ര​മൊ​രു സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വാ​ത്ത​താ​യ​തി​നാ​ൽ, ഒ​രു വെ​റും കെ​ട്ടു​ക​ഥ എ​ന്ന​തി​ന​പ്പു​റം ഈ ​ച​ല​ച്ചി​ത്ര​ത്തി​ന് മ​റ്റൊ​രു മാ​നം​കൂ​ടി​യു​ണ്ട്. ഡാ​റ്റ പ്രൈ​വ​സി എ​ത്ര​മാ​ത്രം പ്ര​ധാ​ന​മാ​ണ് എ​ന്ന​തി​നു​ള്ള ഒ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ആ ​സി​നി​മ. കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക​ളു​ടെ ക​ച്ച​വ​ട താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​പ​ക്ഷം സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന ദു​ര​ന്ത​ങ്ങ​ൾ ഈ ​ച​ല​ച്ചി​ത്രം അ​ടി​വ​ര​യി​ട്ടു​കാ​ണി​ക്കു​ന്നു.

ഇ​ത്ത​ര​മു​ള്ള അ​വി​ശു​ദ്ധ ബ​ന്ധ​ങ്ങ​ൾ കെ​ട്ടു​ക​ഥ​ക​ള​ല്ലാ​ത്ത ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ചി​ന്തി​ക്കാ​ൻ മ​ന​സു​ള്ള​വ​ർ​ക്ക് മു​ന്നി​ൽ ചി​ല ഗൗ​ര​വ​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ഈ ​ച​ല​ച്ചി​ത്രം മു​ന്നോ​ട്ടു വ​യ്ക്കു​ന്നു​ണ്ട് എ​ന്നു​ള്ള​താ​ണ് ഇ​തി​ന്റെ കാ​ലി​ക പ്ര​സ​ക്തി. ച​ല​ച്ചി​ത്ര​ത്തി​ലേ​യ്ക്ക് വ​ന്നാ​ൽ, ബോ​റ​ടി​പ്പി​ക്കാ​തെ മൂ​ന്നു​മ​ണി​ക്കൂ​ർ തി​ക​ച്ചും പ്രേ​ക്ഷ​ക​രെ പി​ടി​ച്ചി​രു​ത്താ​നു​ള്ള നി​ർ​മ്മാ​ണ മി​ക​വ് സം​വി​ധാ​യ​ക​നും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് തീ​യേ​റ്റ​റി​ൽ​നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഹോ​ളി​വു​ഡ് സ്റ്റൈ​ലി​ലു​ള്ള മേ​ക്കിം​ഗ് എ​ന്ന് ഒ​രു​പ​രി​ധി​വ​രെ വി​ല​യി​രു​ത്താ​മെ​ങ്കി​ലും സു​ഷി​ൻ ശ്യാ​മി​ന്‍റെ ബാ​ക്ക്ഗ്രൗ​ണ്ട് സ്‌​കോ​റി​ന് അ​ത്ത​ര​മൊ​രു നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ട്. നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും ഗം​ഭീ​ര സ്‌​ക്രീ​ൻ സ്‌​പേ​സ് ച​ല​ച്ചി​ത്രം ന​ൽ​കു​ന്നു​ണ്ട്. ഇ​രു​വ​രു​ടെ​യും ആ​രാ​ധ​ക​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള മ​നോ​ഹ​ര​മാ​യ കോ​മ്പി​നേ​ഷ​ൻ സീ​നു​ക​ളും പെ​ർ​ഫോ​മ​ൻ​സു​ക​ളും ച​ല​ച്ചി​ത്ര​ത്തി​ലു​ണ്ട്.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ തു​ട​ങ്ങി​യ​വ​രു​ടെ​യും പ്ര​ക​ട​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ണ്. കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ രേ​വ​തി അ​വ​ത​രി​പ്പി​ച്ച ന​ളി​നി രാ​മ​കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്രം എ​ടു​ത്തു​പ​റ​യേ​ണ്ട ഒ​ന്നാ​ണ്. വി​ല്ല​ന്മാ​രി​ൽ പ്ര​മു​ഖ​നാ​യ ജെ.​പി. സു​ന്ദ​രം എ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യാ​യെ​ത്തി​യ, സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ രാ​ജീ​വ് മേ​നോ​ൻ വ​ള​രെ മി​ക​ച്ച വി​ധ​ത്തി​ൽ ആ ​വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്നു. ന​യ​ൻ താ​ര, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ മ​റ്റ് അ​ഭി​നേ​താ​ക്ക​ളും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും മി​ക​ച്ച രീ​തി​യി​ൽ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​ർ​വ്വ​ഹി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം ഇ​തു​വ​രെ കാ​ണാ​ത്ത വി​ധ​ത്തി​ലു​ള്ള വ​ലി​യൊ​രു ക്യാ​ൻ​വാ​സി​ൽ ത​യ്യാ​റാ​ക്ക​പ്പെ​ട്ട ഒ​രു ച​ല​ച്ചി​ത്രം ത​ന്നെ​യാ​ണ് പേ​ട്രി​യ​റ്റ്. ഈ ​ച​ല​ച്ചി​ത്രം കേ​വ​ല​മൊ​രു എ​ന്റ​ർ​ടെ​യ്‌​ന​ർ എ​ന്ന​തി​ന​പ്പു​റം ഗൗ​ര​വ​മു​ള്ള ഒ​രു കാ​ഴ്ച അ​ർ​ഹി​ക്കു​ന്നു​ണ്ട്. ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ, എ​ന്നാ​ൽ, ഇ​നി വ​രും കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​നി​ട​യു​ള്ള ചി​ല പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് ഒ​രു അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ നി​ർ​മ്മാ​താ​ക്ക​ൾ ഇ​വി​ടെ ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ലോ​ൺ ആ​പ്പു​ക​ൾ, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ധു​രം പു​ര​ട്ടി​യ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കും വി​ല​പി​ടി​പ്പു​ള്ള​തെ​ന്ന് ക​രു​തു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്കും പി​ന്നി​ൽ ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത "കോ​ർ​പ്പ​റേ​റ്റ്" ല​ക്ഷ്യ​ങ്ങ​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടാ​കാം എ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലാ​ത്ത ഒ​ന്നാ​ണ്. രാ​ഷ്ട്രീ​യ താ​ല്പ​ര്യ​ങ്ങ​ൾ​ക്കും പ്ര​ത്യ​യ​ശാ​സ്ത്ര ബ​ന്ധി​ത​മാ​യ നി​ല​പാ​ടു​ക​ൾ​ക്കും അ​തീ​ത​മാ​യി രാ​ജ്യ​സ്നേ​ഹ​ത്തി​ന്റെ സ​ന്ദേ​ശം സ്വീ​ക​രി​ക്കാ​ൻ പ​തി​നാ​റു വ​യ​സി​ന് മേ​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും ഈ ​ച​ല​ച്ചി​ത്രം കാ​ണാ​വു​ന്ന​താ​ണ്, കാ​ണേ​ണ്ട​താ​ണ്.

Movies

ഹോ​ളി​വു​ഡ് സി​നി​മ​ക​ളെ വെ​ല്ലു​ന്ന മേ​ക്കിം​ഗ്; പേ​ട്രി​യ​റ്റ് ട്രെ​യി​ല​ർ റി​വ്യു​വു​മാ​യി പ്രി​യ​ദ​ർ​ശ​ൻ

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം പേ​ട്രി​യ​റ്റ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കേ ആ​ദ്യ റി​വ്യു​വു​മാ​യി സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ.

ഹോ​ളി​വു​ഡ് സി​നി​മ​ക​ളെ വെ​ല്ലു​ന്ന മേ​ക്കിം​ഗ് നി​റ​ഞ്ഞ അ​തി ഗം​ഭീ​ര വി​ഷ്വ​ൽ ട്രീ​റ്റ് ആ​കും സി​നി​മ​യെ​ന്നാ​ണ് ട്രെ​യി​ല​ർ ക​ണ്ട ശേ​ഷം പ്രി​യ​ദ​ർ​ശ​ൻ മോ​ഹ​ൻ​ലാ​ലി​നോ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. 

മെ​ഗാ സ്റ്റാ​ർ മ​മ്മൂ​ട്ടി​യാ​ണ് ചെ​ന്നൈ​യി​ൽ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗി​നി​ടെ പേ​ട്രി​യ​റ്റി​ന്‍റെ ട്രെ​യി​ല​ർ പ്രി​യ​ദ​ർ​ശ​നെ കാ​ണി​ക്കു​ന്ന​ത്. ട്രെ​യി​ല​ർ ക​ണ്ട​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം മോ​ഹ​ൻ​ലാ​ലി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു.

ട്രെ​യി​ല​ർ അ​തി ഗം​ഭീ​ര​മാ​യി​ട്ടു​ണ്ടെ​ന്നും ഹോ​ളി​വു​ഡ് സി​നി​മ​ക​ളെ വെ​ല്ലു​ന്ന മേ​ക്കിം​ഗ് ശൈ​ലി​യാ​ണ് ട്രെ​യി​ല​റി​നെ വേ​റി​ട്ടു നി​ർ​ത്തു​ന്ന​തെ​ന്നു​മാ​ണ് പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞ​ത്. വൈ​കി​ട്ട് ആ​റ് മ​ണി​ക്കാ​ണ് ട്രെ​യി​ല​ർ റി​ലീ​സ്.

ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 17 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് പേ​ട്രി​യ​റ്റ് ഈ ​വ​ർ​ഷം ആ​ദ്യം പൂ​ർ​ത്തി​യാ​യ​ത്. ട്വ​ന്‍റി 20 ക്ക് ​ശേ​ഷം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ, രേ​വ​തി, ജി​നു ജോ​സ​ഫ്, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റീ​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും, മ​ദ്രാ​സ് ക​ഫേ, പ​ത്താ​ൻ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തീ​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റും സം​വി​ധാ​യ​ക​നു​മാ​യ പ്ര​കാ​ശ് ബെ​ല​വാ​ടി​യും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

ടേ​ക്ക് ഓ​ഫ്,മാ​ലി​ക് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ട്രി​യാ​റ്റ് അ​ന്താ​രാ​ഷ്ട്ര സ്പൈ ​ത്രി​ല്ല​റു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലും കാ​ൻ​വാ​സി​ലു​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യെ​ന്ന ബ​ഹു​മ​തി​യും ഇ​പ്പോ​ൾ പാ​ട്രി​യ​റ്റി​നാ​ണ്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, യു.​കെ, അ​സ​ർ​ബെ​യ്ജാ​ൻ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു ചി​ത്രം ഒ​രു​ക്കി​യ​ത്. 2024 ന​വം​ബ​ർ മാ​സ​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച പേ​ട്രി​യ​റ്റ് ഇ​ന്ത്യ​യി​ൽ ചി​ത്രീ​ക​രി​ച്ച​ത് വ​ൻ​ന​ഗ​ര​ങ്ങ​ളാ​യ ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​ര​ബാ​ദ്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

ചി​ത്രം ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്. മ​ല​യാ​ള​ത്തി​ലെ ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​ഷി​ൻ ശ്യാം ​സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ച്ച​ത് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മ​നു​ഷ് ന​ന്ദ​ൻ ആ​ണ്.

സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.

സം​ഗീ​തം - സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ് - മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്സ്: ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്രാ​ഫി - വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ -ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് - സു​നി​ൽ സിം​ഗ്, നി​രൂ​പ് പി​ന്‍റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട് - വൈ​ശാ​ഖ് പി ​വി, മേ​ക്ക​പ്പ് - ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ് - അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം - ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റി​യൂം ഡി​സൈ​ൻ - ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം - ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ലി​നു ആ​ന്റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: ഫാ​ന്റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ് - ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ് - ഫ​യ​ർ​ഫ്ലൈ, എ​ഗ്ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി ​ഐ ക​ള​റി​സ്റ്റ് - ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഓ: വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ. ചി​ത്രം ആ​ന്‍ മെ​ഗാ മീ​ഡി​യ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കും.

Kerala

റെജി ചെറിയാന് നിർണായകം; നാമനിർദേശ പത്രിക ഇന്ന് പുനഃപരിശോധിക്കും

ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്‍റെ നാമനിർദേശ പത്രിക ഇന്ന് പുനഃപരിശോധിക്കും. വിശദമായ ഹിയറിംഗിന് ശേഷമായിരിക്കും ഇന്ന് റിട്ടേണിംഗ് ഓഫീസർ പത്രിക സ്വീകരിക്കണോ വേണ്ടേ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

പത്രികയിൽ കേസ് വിവരങ്ങൾ രേഖപ്പെടുത്താത്തത് മൂലമാണ് പത്രിക പരിശോധന മാറ്റിയത്. ചൊവ്വാഴ്ച റെജി ചെറിയാന്‍റെ ഒരു സെറ്റ് പത്രിക തള്ളിയിരുന്നു.

മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാൽ തള്ളി. തൊട്ടുപിന്നാലെ മറ്റ് രണ്ട് പത്രികകളിൽ എൽഡിഎഫ് പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

രാമൻചിറ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലെ കേസിന്‍റെ വിശദാംശങ്ങൾ മാത്രമാണ് ഈ പത്രികകളിൽ രേഖപ്പെടുത്തിയത്. ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

Movies

ആ​ശാ​നേ,ഇ​താ​ണെ​ടോ സി​നി​മ!

അ​ന​ന്ത​ന്‍, ആ​ശാ​ന്‍ എ​ന്നീ ര​ണ്ടു സാ​ധാ​ര​ണ​ക്കാ​രു​ടെ സി​നി​മാ​മോ​ഹ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത കോ​മ​ഡി ഡ്രാ​മ ആ​ശാ​ന്‍. നാ​ട്ടി​ന്‍​പു​റ​ത്തെ ക​ഥ​ക​ളി​യാ​ശാ​ന്‍റെ മ​ക​നാ​യ അ​ന​ന്ത​ന് സി​നി​മ​യി​ല്‍ അ​സി. ഡ​യ​റ​ക്ട​റാ​കാ​ന്‍ മോ​ഹം.

എ​റ​ണാ​കു​ള​ത്തെ ഒ​രു ഫ്‌​ളാ​റ്റ് സ​മു​ച്ച​യത്തി​ലെ താ​മ​സ​ക്കാ​ര​നും അ​വി​ട​ത്തെ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും അ​വി​ട​ത്തു​കാ​ർ​ക്കു പ്രി​യ​പ്പെ​ട്ട​വ​നു​മാ​യ ആ​ശാ​ന് സി​നി​മാ​ന​ട​നാ​കാ​ന്‍ മോ​ഹം. ഈ ​മോ​ഹ​ങ്ങ​ളു​ടെ ഇ​രു​വ​ഴി​ക​ള്‍, ഒ​രു​നാ​ള്‍ ഒ​രു​വ​ഴി​യി​ല്‍ ഒ​ന്നി​ക്കു​ന്ന​തി​ന്‍റെ ക​ഥാ​വി​സ്മ​യ​മാ​ണ് ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജി​ന്‍റെ കൈയൊ​പ്പു​ള്ള ഇ​ന്ദ്ര​ൻ​സ്- ജോ​മോ​ൻ സി​നി​മ ആ​ശാ​ന്‍.

ആ​ശാ​നാ​യി ഇ​ന്ദ്ര​ൻ​സും അ​ന​ന്ത​നാ​യി ജോ​മോ​ൻ ജ്യോ​തി​റും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ക​ട​ന​ത്തി​ലൂ​ടെ ക്ലാ​സും മാ​സും ഒ​ന്നു​ചേ​രു​ന്ന മാ​ജി​ക് അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്നു.

Movies

കളങ്കാവല്‍-വില്ലനിസത്തിന്‍റെ കൊലവെറി  

 വി​ല്ല​നി​സ​ത്തി​ന്‍റെ സ​മ​സ്ത​ഭാ​വ​ങ്ങ​ളും വാ​രി​വി​ത​റി ഇ​ങ്ങ​നെ​യൊ​രു വേ​ഷ​പ്പ​ക​ര്‍​ച്ച​യി​ല്‍ പ്രേ​ക്ഷ​ക​ര്‍ ഇ​തേ​വ​രെ മ​മ്മൂ​ട്ടി​യെ ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ല. വേ​റി​ട്ട അ​ഭി​ന​യ​മൂ​ഹൂ​ര്‍​ത്ത​ങ്ങ​ള്‍​ക്കും ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും വേ​ണ്ടി ദാ​ഹി​ക്കു​ന്ന മ​മ്മൂ​ട്ടി​യി​ലെ ന​ട​ന് സം​വി​ധാ​യ​ക​ന്‍ ജി​തി​ന്‍ കെ. ​ജോ​സ് സ​മ്മാ​നി​ച്ച ഉ​ജ്ജ്വ​ല വി​ല്ല​ന്‍. അ​താ​ണു ക​ള​ങ്കാ​വ​ലി​ലെ സ്റ്റാ​ന്‍​ലി ദാ​സ്.

എ​ന്നാ​ലും ഇ​ങ്ങ​നെ​യു​ണ്ടാ​കു​മോ ഒ​രു വി​ല്ല​ന്‍? തു​ട​ക്കം മു​ത​ല്‍ ഒ​ടു​ക്കം വ​രെ​യും വി​ല്ല​നി​സ​ത്തി​ന്‍റെ ഗ്രാ​ഫ് മേ​ലേ​യ്ക്കു​ത​ന്നെ വ​ര​ച്ചു​നീ​ട്ടു​ന്ന അ​പൂ​ർ​വ ക​ഥാ​മൂ​ഹൂ​ര്‍​ത്ത​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര. ഇ​നി​യൊ​രാ​ള്‍​ക്കും മ​മ്മൂ​ട്ടി​യെ ഇ​തു​ക്കും​മേ​ലെ വി​ല്ല​നാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധ​ത്തി​ലു​ള്ള കാ​ഴ്ച​ക​ളും കാ​ര്യ​ങ്ങ​ളു​മാ​ണ് ജി​തി​നും ജി​ഷ്ണു​വും ചേ​ര്‍​ന്നു പ​ട​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു പ്രാ​ദേ​ശി​ക ക​ലാ​പ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ അ​ന്വേ​ഷ​ണ സം​ഘം ചി​ല സ്ത്രീ​ക​ളെ കാ​ണാ​താ​കു​ന്ന കേ​സു​ക​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ക​യാ​ണ്. അ​ത്ത​രം കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ് വി​നാ​യ​ക​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ജ​യ​കൃ​ഷ്ണ​നും ജി​ബി​ന്‍ ഗോ​പി​നാ​ഥി​ന്‍റെ ആ​ന​ന്ദും. തു​ട​ര്‍​ന്ന് അ​വ​ര്‍ എ​ത്തി​പ്പെ​ടു​ന്ന ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യാ​ണ് ക​ള​ങ്കാ​വ​ൽ യാ​ത്ര​ക​ൾ.

വാ​സ്ത​വ​ത്തി​ൽ, ദാ​രി​ക​നെ​ത്തേ​ടി ഭ​ദ്ര​കാ​ളി ന​ട​ത്തു​ന്ന ഒ​രു യാ​ത്ര​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന ഒ​രു ച​ട​ങ്ങാ​ണു ക​ള​ങ്കാ​വ​ല്‍. ഈ ​സി​നി​മ​യി​ലു​മു​ണ്ട് ദാ​രി​ക​നും ഭ​ദ്ര​കാ​ളി​യും. ദാ​രി​ക​നെ​ത്തേ​ടി​യു​ള്ള ഭ​ദ്ര​കാ​ളി​യു​ടെ യാ​ത്ര​ക​ളു​മു​ണ്ട്. ക​ഥാ​ന്ത്യം വ​ലി​യൊ​രു സ​സ്‌​പെ​ന്‍​സാ​ണ്, അ​തി​ലൊ​രു ട്വി​സ്റ്റു​മു​ണ്ട്. അ​തൊ​ക്കെ തി​യ​റ്റ​റി​ല്‍ ക​ണ്ട​റി​യു​ന്ന​ത​ല്ലേ ത്രി​ല്‍.

Movies

ലാ​ഗി​ല്ല, നെ​ഗ​റ്റീ​വി​ല്ല; ​ത്രി​ല്ലിം​ഗ് പീ​ക്കി​ല്‍ ​എ​ക്കോ

എ​ല്ലാ​വ​രി​ലു​മു​ണ്ടാ​വും മ​റ്റാ​രു​മ​റി​യാ​ത്ത ഒ​രു​പി​ടി ര​ഹ​സ്യ​ങ്ങ​ള്‍. അ​വ​സാ​ന നി​മി​ഷം വ​രെ​യും ആ​ര്‍​ക്കും പി​ടി​കൊ​ടു​ക്കാ​തെ വ​ഴു​തി നീ​ങ്ങാ​നാ​വും ഒ​രോ​രു​ത്ത​രു​ടെ​യും ശ്ര​മം. പ​ക്ഷേ, മ​റ്റു​ള്ള​വ​രു​ടെ ര​ഹ​സ്യ​ങ്ങ​ളും നി​ഗൂ​ഢ​ത​ക​ളു​മ​റി​യാ​നു​ള്ള മോ​ഹം ഒ​ടു​ങ്ങു​ക​യു​മി​ല്ല.

ന​മ്മു​ടെ ഈ ​വി​ചി​ത്ര​സ്വ​ഭാ​വം ത​ന്നെ​യാ​ണു ത്രി​ല്ല​ര്‍ സി​നി​മ​ക​ളു​ടെ വി​ജ​യ​ര​ഹ​സ്യം. മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ത്രി​ല്ല​ര്‍ അ​നു​ഭ​വ​ങ്ങ​ളി​ലൊ​ന്നു തി​യ​റ്റ​റു​ക​ളി​ല്‍ ക​ത്തി​പ്പ​ട​രു​ക​യാ​ണ്. ഈ ​അ​ടു​ത്ത​കാ​ല​ത്തൊ​ന്നും അ​ത്ര​മേ​ല്‍ സം​തൃ​പ്തി​യോ​ടെ പ്രേ​ക്ഷ​ക​ര്‍ തി​യ​റ്റ​ര്‍ വി​ട്ട് ഇ​റ​ങ്ങി​യി​ട്ടു​ണ്ടാ​വി​ല്ല.

പ​റ​ഞ്ഞു​വ​രു​ന്ന​തു ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​ന്‍ - ​ബാ​ഹു​ല്‍ ര​മേ​ഷ് ടീ​മി​ന്‍റെ പു​ത്ത​ൻ​പ​ടം എ​ക്കോ എ​ന്ന ത്രി​ല്ലിം​ഗ് പീ​ക്കി​നെ​ക്കു​റി​ച്ചു ത​ന്നെ. നെ​ഗ​റ്റീ​വി​ല്ലാ​തെ, ലാ​ഗി​ല്ലാ​തെ പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ ഫ്ര​ഷ്നെ​സി​ന്‍റെ സം​തൃ​പ്തി നി​റ​യ്ക്കു യാ​ണ് എം​ആ​ർ​കെ ജ​യ​റാം നി​ർ​മി​ച്ച മി​സ്റ്റ​റി ഡ്രാ​മ ത്രി​ല്ല​ർ എ​ക്കോ.

ശീ​ത​ക്കാ​റ്റു വീ​ശി​യ​ടി​ക്കു​ന്ന മ​ല​മു​ക​ളി​ലെ ക​രി​ങ്ക​ല്‍ വീ​ട്ടി​ല്‍ കു​ര്യ​ച്ച​നെ കാ​ത്തി​രി​ക്കു​ന്ന അ​യാ​ളു​ടെ മ​ലേ​ഷ്യ​ന്‍ ഭാ​ര്യ മ്ലാ​ത്തി​ച്ചേ​ട​ത്തി. അ​വ​രെ പ​രി​ച​രി​ക്കാ​ന്‍ ഒ​പ്പം ത​ങ്ങു​ന്ന പി​യൂ​സെ​ന്ന പ​യ്യ​ന്‍. മ​ല​മു​ക​ളി​ലേ​ക്കു​ള്ള ജീ​പ്പി​ന്‍റെ ഡ്രൈ​വ​ര്‍ അ​പ്പൂ​ട്ടി.

 

Movies

ഇ​തു മ​റ​യൂ​രി​ന്‍റെ പു​ഷ്പ, ബു​ദ്ധം ശ​ര​ണം ഡ​ബി​ള്‍ മോ​ഹ​ന​ൻ!

മ​റ​യൂ​ര്‍ കാ​ടു​ക​ളി​ല്‍ അ​പൂ​ര്‍​വ​മാ​യി കാ​ണ​പ്പെ​ടു​ന്ന അ​മൂ​ല്യ​വും വി​ശേ​ഷ​പ്പെ​ട്ട​തു​മാ​യ ച​ന്ദ​ന​മ​ര​മാ​ണ് വി​ലാ​യ​ത്ത് ബു​ദ്ധ. ഗു​ണ​നി​ല​വാ​ര​മു​ള്ള ല​ക്ഷ​ണ​മൊ​ത്ത ച​ന്ദ​ന​മ​രം. ബു​ദ്ധ​ശി​ല്പ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​ണ് ഇ​തു​പ​യോ​ഗി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ഈ​യി​ന​ത്തി​നു വി​ലാ​യ​ത്ത് ബു​ദ്ധ​യെ​ന്നു പേ​രു​വീ​ണ​ത്.

അ​ങ്ങ​നെ​യു​ള്ള വി​ലാ​യ​ത്ത് ബു​ദ്ധ​യെ വീ​ട്ടു​പ​റ​മ്പി​ല്‍ പ​രി​പാ​ലി​ച്ചു വ​ള​ര്‍​ത്തു​ന്ന മ​റ​യൂ​രി​ലെ റി​ട്ട. അ​ധ്യാ​പ​ക​നും മു​ന്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​യ ഭാ​സ്‌​ക​ര​നും ആ ​ച​ന്ദ​ന​മ​രം മോ​ഷ്ടി​ക്കു​മെ​ന്ന് ഭാ​സ്‌​ക​ര​ന്‍ മാ​സ്റ്റ​റെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​ന്‍ ഡ​ബി​ള്‍ മോ​ഹ​ന്‍ എ​ന്ന ച​ന്ദ​ന​ക്ക​ട​ത്തു​കാ​ര​നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ​യും പ്ര​തി​കാ​ര​ത്തി​ന്‍റെ​യും സം​ഭ​വ​ബ​ഹു​ല​മാ​യ നാ​ള്‍​വ​ഴി​ച്ചി​ത്ര​മാ​ണു വി​ലാ​യ​ത്ത് ബു​ദ്ധ.

ഇ​ന്ദു​ഗോ​പ​ന്‍റെ വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന നോ​വ​ലി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്‌​കാ​രം. അ​യ്യ​പ്പ​നും കോ​ശി​യും എ​ഴു​തി സം​വി​ധാ​നം ചെ​യ്ത സ​ച്ചി​യു​ടെ ശി​ഷ്യ​ന്‍ ജ​യ​ന്‍ ന​മ്പ്യാ​ര്‍ സം​വി​ധാ​നം ചെ​യ്ത പൃ​ഥ്വി​രാ​ജ് ചി​ത്രം. പ​ക്ഷേ, അ​യ്യ​പ്പ​നും കോ​ശി​യു​മാ​യി വി​ലാ​യ​ത്ത് ബു​ദ്ധ​യെ താ​ര​ത​മ്യം ചെ​യ്യാ​ന്‍ മു​തി​ര്‍​ന്നാ​ല്‍ സ​ച്ചി​യു​ടെ ത​ട്ട് താ​ണു​ത​ന്നെ​യി​രി​ക്കും. അ​താ​ണു സ​ച്ചി​യു​ടെ മാ​സ്റ്റ​ര്‍ ക്രാ​ഫ്റ്റ്. അ​ത​ങ്ങ​നെ ത​ന്നെ തു​ട​ര​ട്ടെ.

 

Latest News

Corehub Up