x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെജി ചെറിയാന് നിർണായകം; നാമനിർദേശ പത്രിക ഇന്ന് പുനഃപരിശോധിക്കും


Published: March 25, 2026 09:38 AM IST | Updated: March 25, 2026 09:38 AM IST

ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്‍റെ നാമനിർദേശ പത്രിക ഇന്ന് പുനഃപരിശോധിക്കും. വിശദമായ ഹിയറിംഗിന് ശേഷമായിരിക്കും ഇന്ന് റിട്ടേണിംഗ് ഓഫീസർ പത്രിക സ്വീകരിക്കണോ വേണ്ടേ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

പത്രികയിൽ കേസ് വിവരങ്ങൾ രേഖപ്പെടുത്താത്തത് മൂലമാണ് പത്രിക പരിശോധന മാറ്റിയത്. ചൊവ്വാഴ്ച റെജി ചെറിയാന്‍റെ ഒരു സെറ്റ് പത്രിക തള്ളിയിരുന്നു.

മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാൽ തള്ളി. തൊട്ടുപിന്നാലെ മറ്റ് രണ്ട് പത്രികകളിൽ എൽഡിഎഫ് പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

രാമൻചിറ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലെ കേസിന്‍റെ വിശദാംശങ്ങൾ മാത്രമാണ് ഈ പത്രികകളിൽ രേഖപ്പെടുത്തിയത്. ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

Tags : Reji Cherian nomination review Kuttanad UDF

Recent News

Corehub Up