x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2.2 ശ​ത​കോ​ടി യൂ​റോ​യു​ടെ വ​ൻ ന​ഷ്‌‌​ടം; ഫോ​ക്‌​സ്‌​വാ​ഗ​ണി​ൽ ക​ടു​ത്ത ചെ​ല​വു​ചു​രു​ക്ക​ലി​ന് സ​മ്മ​ർ​ദമേ​റ്റി പോ​ർ​ഷെ എ​സ്ഇ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: August 11, 2026 10:04 AM IST | Updated: August 11, 2026 10:04 AM IST

പ്രതീകാത്മക ചിത്രം

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ വാ​ഹ​ന ഭീ​മ​ന്മാ​രാ​യ ഫോ​ക്‌​സ്‌​വാ​ഗ​ൺ നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഗ്രൂ​പ്പി​ലെ ഭി​ന്ന​ത ശ​ക്ത​മാ​ക്കു​ന്നു.

ഫോ​ക്‌​സ്‌​വാ​ഗ​ണിന്‍റെ ഏ​റ്റ​വും വ​ലി​യ ഓ​ഹ​രി ഉ​ട​മ​ക​ളാ​യ പോ​ർ​ഷെ എ​സ്ഇ ക​മ്പ​നി​യി​ൽ അ​ടി​യ​ന്ത​ര ചെ​ല​വു​ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളും ന​വീ​ക​ര​ണ​വും വേ​ഗ​ത്തി​ലാ​ക്കാ​ൻ പ​ര​സ്യ​മാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തി രം​ഗ​ത്തെ​ത്തി.

കോ​ടി​ക​ളു​ടെ ന​ഷ്‌ടത്തി​ൽ പോ​ർ​ഷെ എ​സ്​ഇ

ഫോ​ക്‌​സ്‌​വാ​ഗ​ണി​ലു​ണ്ടാ​യ ക​ന​ത്ത ന​ഷ്ട​മാ​ണ് പോ​ർ​ഷെ എ​സ്ഇ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ 300 ദ​ശ​ല​ക്ഷം യൂ​റോ ലാ​ഭ​മു​ണ്ടാ​ക്കി​യ ക​മ്പ​നി​ക്ക് ഇ​ത്ത​വ​ണ 2.2 ശ​ത​കോ​ടി യൂ​റോ​യു​ടെ ന​ഷ്ട​മാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന​ത്.

ഫോ​ക്‌​സ്‌​വാ​ഗ​ണി​ലെ ത​ങ്ങ​ളു​ടെ ഓ​ഹ​രി മൂ​ല്യ​ത്തി​ലു​ണ്ടാ​യ മൂന്ന് ശ​ത​കോ​ടി യൂ​റോ​യു​ടെ കു​റ​വാ​ണ് പോ​ർ​ഷെ​യെ ഈ ​വ​ൻ ന​ഷ്ട​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്.

1,00,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഭീ​ഷ​ണി​യി​ൽ

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഫോ​ക്‌​സ്‌​വാ​ഗ​ൺ സിഇഒ ഒ​ലി​വ​ർ ബ്ലൂം ​അ​വ​ത​രി​പ്പി​ച്ച പു​നഃ​സം​ഘ​ട​നാ പ​ദ്ധ​തി​ക​ൾ വ​ർ​ക്കേ​ഴ്സ് കൗ​ൺ​സി​ലി​ന്‍റെ​യും ലോ​വ​ർ സാ​ക്സ​ണി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് നീ​ണ്ടു​പോ​വു​ക​യാ​ണ്.

ഇ​തി​നെ​തി​രേ​യാ​ണ് പോ​ർ​ഷെ എ​സ്ഇ മേ​ധാ​വി ഹാ​ൻ​സ് ഡീ​റ്റ​ർ പോ​ഷ് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. തീ​രു​മാ​ന​ങ്ങ​ൾ വൈ​കും​തോ​റും പ്ര​ശ്ന​ങ്ങ​ളു​ടെ ആ​ഘാ​തം കൂ​ടും എ​ന്നാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​മ്പ​നി​യെ വീ​ണ്ടും മ​ത്സ​ര​ശേ​ഷി​യു​ള്ള​താ​ക്കാ​ൻ താ​ഴെ പ​റ​യു​ന്ന ക​ടു​ത്ത ന​ട​പ​ടി​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്

തൊ​ഴി​ൽ വെ​ട്ടി​ക്കു​റ​യ്ക്ക​ൽ: വ​രും വ​ർ​ഷ​ങ്ങ​ളി​ൽ 50,000 ത​സ്തി​ക​ക​ൾ കൂ​ടി ഒ​ഴി​വാ​ക്കാ​ൻ പ​ദ്ധ​തി. മു​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ കൂ​ടി ചേ​ർ​ത്താ​ൽ ആ​കെ ഒ​രു ല​ക്ഷ​ത്തോ​ളം (100,000) തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​യേ​ക്കാം.

ഫാ​ക്ട​റി​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ: ജ​ർ​മ​നി​യി​ലെ നാല് നി​ർ​മ്മാ​ണ പ്ലാ​ന്‍റു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഉ​ത്പാ​ദ​നം കു​റ​യ്ക്ക​ൽ: യൂ​റോ​പ്പി​ൽ പ്ര​തി​വ​ർ​ഷം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം അഞ്ച് ല​ക്ഷ​മാ​യി കു​റ​യ്ക്കും.

മോ​ഡ​ലു​ക​ൾ വെ​ട്ടി​ച്ചു​രു​ക്ക​ൽ: വാ​ഹ​ന​ങ്ങ​ളു​ടെ മോ​ഡ​ലു​ക​ളു​ടെ​യും സ​വി​ശേ​ഷ​ത​ക​ളു​ടെ​യും എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കും.

പോ​ർ​ഷെ - പീ​ഷ് കു​ടും​ബ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പോ​ർ​ഷെ എ​സ്.​ഇ, ഫോ​ക്‌​സ്‌​വാ​ഗ​ണി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ത് ജ​ർ​മ​നി​യി​ലെ വാ​ഹ​ന വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ തൊ​ഴി​ൽ പ്ര​തി​സ​ന്ധി​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും വ​ഴി​തു​റ​ക്കു​മെ​ന്നു​റ​പ്പാ​ണ്.

ഫോ​ക്‌​സ്‌​വാ​ഗ​ണി​ൽ ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ ഈ ​പ്ര​തി​സ​ന്ധി​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.

ക​മ്പ​നി ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന ക​ടു​ത്ത ചെ​ല​വു​ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ പ്ര​വാ​സി​ക​ളാ​യ ജോ​ലി​ക്കാ​രെ​യും നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags : Volkswagen Porsche Loss Jobs

Recent News

Corehub Up