x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്കേ ക​ലി​ഫോ​ർ​ണി​യ​യി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണം; ദ​മ്പ​തി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

പി.പി. ചെ​റി​യാ​ൻ
Published: September 25, 2026 04:40 PM IST | Updated: September 25, 2026 04:40 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

വാ​ഷിംഗ്ട​ൺ ഡിസി: വ​ട​ക്കേ ക​ലി​ഫോ​ർ​ണി​യ​യി​ലെ ട്രി​നി​റ്റി കൗ​ണ്ടി​യി​ൽ വീ​ടി​നു പു​റ​ത്തു​വ​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് നേ​രെ ക​ര​ടി​യു​ടെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. റി​ട്രീ​റ്റ് സെ​ന്‍റ​ർ ഉ​ട​മ​ക​ളാ​യ ജെ​ഫ് വി​ൽ​സ​ൺ, മ​ലോ​റി വി​ൽ​സ​ൺ എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രിക്കേ​റ്റ​ത്.

ഇ​വ​ർ​ക്ക് ര​ക്ഷ​ക​യാ​യി ത​ങ്ങ​ളു​ടെ ജീ​വ​ൻ പോ​ലും പ​ണ​യം​വ​ച്ച് പോ​രാ​ടി​യ കാ​സി എ​ന്ന ഫ്ര​ഞ്ച് ബു​ൾ​ഡോ​ഗ് നാ​യ പ​രി​ക്കേ​റ്റു ച​ത്തു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോടെ​യാ​യി​രു​ന്നു സം​ഭ​വം.

നാ​യ തു​ട​ർ​ച്ച​യാ​യി കു​ര​ച്ച​തി​നെ തു​ട​ർ​ന്ന് പു​റ​ത്തി​റ​ക്കി​യ ജെ​ഫി​നെ ക​ര​ടി പെ​ട്ടെ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജെ​ഫി​ന്‍റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഭാ​ര്യ മ​ലോ​റി​യെ​യും ക​ര​ടി വെ​റു​തെ​വി​ട്ടി​ല്ല.

ആ​ക്ര​മ​ണ​ത്തി​ൽ ജെ​ഫി​ന്‍റെ വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​യു​ക​യും ശ​രീ​ര​മാ​സ​ക​ലം മാ​ന്തേ​റ്റ ഗു​രു​ത​ര പ​രു​ക്കു​ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്തു. മ​ലോ​റി​യു​ടെ ത​ല​യ്ക്കും ശ​ക്ത​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ദ​മ്പ​തി​ക​ളെ ര​ക്ഷി​ക്കാ​ൻ മു​ന്നി​ൽ നി​ന്ന വ​ള​ർ​ത്തു​നാ​യ്ക്ക് ഗു​രു​ത​ര പ​രു​ക്കു​ക​ൾ ഏ​റ്റി​രു​ന്നു. ഉ​ട​ൻ ത​ന്നെ വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : CoupleInjured PetDog BearAttack NorthernCalifornia

Recent News

Corehub Up