x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സി​റ്റ​ർ വീ​സ ദു​രു​പ​യോ​ഗം ത​ട​യ​ണം; യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് അ​റ്റോ​ർ​ണി ലാ​ൽ വ​ർ​ഗീ​സി​ന്‍റെ ക​ത്ത്

പി.​പി. ചെ​റി​യാ​ൻ
Published: September 25, 2026 03:23 PM IST | Updated: September 25, 2026 03:23 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാളസ്: ബി1/ബി2 വി​സി​റ്റ​ർ വീസ​യു​ടെ ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക അ​റി​യി​ച്ചു​കൊ​ണ്ടും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ത​ട​യു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ഡാ​ളസി​ലെ ഇ​മി​ഗ്രേ​ഷ​ൻ അ​റ്റോ​ർ​ണി ലാ​ൽ വ​ർ​ഗീ​സ് യുഎ​സ് ഡി​പ്പാ​ർ​ട്ട്മെന്‍റ് ഓ​ഫ് സ്റ്റേ​റ്റി​ന് ക​ത്ത് ന​ൽ​കി.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി യുഎ​സ് ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ്റോ​ർ​ണി ലാ​ൽ വ​ർ​ഗീ​സ്, ത​ന്‍റെ പ്ര​ഫ​ഷ​ണ​ൽ അ​നു​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ആ​ശ​ങ്ക ഉ​ന്ന​യി​ച്ച​തെ​ന്ന് ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ടൂ​റി​സം, ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്ക​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബി1/ബി2 വീസ​യി​ൽ അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന ചി​ല​ർ പി​ന്നീ​ട് അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ക​യും പ​ണ​മാ​യി പ്ര​തി​ഫ​ലം സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മോ​ട്ട​ലു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റ​റ​ന്‍റു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തും തു​ട​ങ്ങി​യ മ​റ്റൂ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തും ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു.

പ്ര​ത്യേ​കി​ച്ച്, ഓ​രോ വ​ർ​ഷ​വും അ​മേ​രി​ക്ക​യി​ലെ​ത്തി അ​ഞ്ച്-​ആ​റ് മാ​സം വ​രെ താ​മ​സി​ക്കു​ക​യും ഏ​താ​നും മാ​സ​ങ്ങ​ൾ സ്വ​ന്തം രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ ശേ​ഷം വീ​ണ്ടും അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യു​ന്ന ആ​വ​ർ​ത്തി​ച്ചു​ള്ള യാ​ത്രാ രീ​തി​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധാ​പൂ​ർ​വം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള്ള യാ​ത്രാ ച​രി​ത്രം വ്യ​ക്തി​യു​ടെ യ​ഥാ​ർ​ഥ സ​ന്ദ​ർ​ശ​ന ഉ​ദ്ദേ​ശ്യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ബി1/ബി2വി​സ​ക​ൾ​ക്ക് 10 വ​ർ​ഷം വ​രെ സാ​ധു​ത​യും മൾട്ടിപ്പിൾ എൻട്രി സൗ​ക​ര്യ​വും ല​ഭി​ക്കാ​മെ​ന്ന് ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന അ​ദ്ദേ​ഹം, വീസ​യു​ടെ ദീ​ർ​ഘ​കാ​ല സാ​ധു​ത അ​മേ​രി​ക്ക​യി​ൽ ദീ​ർ​ഘ​കാ​ലം താ​മ​സി​ക്കാ​നു​ള്ള അ​വ​കാ​ശ​മ​ല്ലെ​ന്നും ഓ​രോ പ്ര​വേ​ശ​ന​ത്തി​ലും അ​നു​വ​ദി​ക്കു​ന്ന താ​മ​സ​കാ​ലാ​വ​ധി സിബിപി ആ​ണ് നി​ർ​ണ​യി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

മു​ൻ​കാ​ല യാ​ത്രാച​രി​ത്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ദീ​ർ​ഘ​കാ​ല താ​മ​സം, ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​വേ​ശ​നം, അ​ന​ധി​കൃ​ത തൊ​ഴി​ൽ സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ, സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ തു​ട​ങ്ങി​യ​വ കാ​ണു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കു​ന്നു.

ഇ​ത്ത​രം കേ​സു​ക​ളി​ൽ കു​റ​ഞ്ഞ കാ​ലാ​വ​ധി​യു​ള്ള​തോ പ​രി​മി​ത​മാ​യ എ​ൻ​ട്രി​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തോ ആ​യ വി​സ​ക​ൾ പ​രി​ഗ​ണി​ക്കാ​നും പു​തി​യ വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​മ്പ് അ​പേ​ക്ഷ​ക​ന്‍റെ മു​ൻ​കാ​ല യുഎ​സ് യാ​ത്രാ-​താ​മ​സ ച​രി​ത്രം കൂ​ടു​ത​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന​ധി​കൃ​ത​മാ​യി പ​ണ​മാ​യി ജോ​ലി ചെ​യ്യു​ന്ന​ത് ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ന് പു​റ​മെ, ല​ഭി​ക്കു​ന്ന വ​രു​മാ​നം നി​കു​തി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വ്യ​ക്തി​ക​ളെ​യോ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സ​മൂ​ഹ​ത്തെ​യോ ല​ക്ഷ്യ​മി​ട്ടു​ള്ള ന​ട​പ​ടി​യ​ല്ല താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും വി​സി​റ്റ​ർ വീ​സ ദു​രു​പ​യോ​ഗ​ത്തി​ന്‍റെ ആ​വ​ർ​ത്തി​ച്ചു​ള്ള മാ​തൃ​ക​ക​ൾ ന​യ​ത​ല​ത്തി​ൽ പ​രി​ശോ​ധി​ക്കു​ക​യും യുഎ​സ് വീസ സം​വി​ധാ​ന​ത്തി​ന്‍റെ സ​മ​ഗ്ര​ത സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭ്യ​ർ​ഥന​യെ​ന്നും അ​റ്റോ​ർ​ണി ലാ​ൽ വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി.

നി​യ​മാ​നു​സൃ​ത​മാ​യ അ​ന്താ​രാ​ഷ്ട്ര യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം, യ​ഥാ​ർ​ഥ സ​ന്ദ​ർ​ശ​ക​രും വീ​സ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​രും ത​മ്മി​ൽ ഫ​ല​പ്ര​ദ​മാ​യി തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : AttorneyLalVarghese VisaMisuse USStateDepartment NRINews

Recent News

Corehub Up