x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഥേ​ൽ സെ​ന്‍റ​ർ ഒ​രു​ങ്ങി; "വാ​ഴ്‌വ് 2026' ശ​നി​യാ​ഴ്ച

സ​ക്ക​റി​യ പു​ത്ത​ൻ​ക​ല​ത്ത്
Published: September 25, 2026 03:35 PM IST | Updated: September 25, 2026 04:50 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ബെർമിംഗ്ഹാം: വി​ശ്വാ​സ​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക സം​ഗ​മം "വാ​ഴ്‌വ് 2026'നാ​യി ബ​ഥേ​ൽ സെ​ന്‍റ​ർ ഒ​രു​ങ്ങി. യു​കെ​യി​ലെ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​മ​ഹാ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വെ​റു​മൊ​രു ഒ​ത്തു​ചേ​ര​ൽ എ​ന്ന​തി​ലു​പ​രി, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ക കൂ​ടി​യാ​ണ് "വാ​ഴ്‌വ്' എ​ന്ന സ​വി​ശേ​ഷ​ത​യോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​യും പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്.

സം​ഗ​മ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന മി​ച്ച തു​ക ഭ​വ​ന നി​ർ​മാ​ണ​ത്തി​നും ചി​കി​ത്സാ​സ​ഹാ​യ​ത്തി​നു​മാ​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ "വാ​ഴ്‌വ്' സം​ഗ​മ​ത്തി​ന്‍റെ ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ച്ച് ഇ​തി​നോ​ട​കം ര​ണ്ട് ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്നു​ണ്ട്.

യു​കെ​യി​ൽ 2016 മു​ത​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്നാ​നാ​യ ക​ത്തോ​ലി​ക്ക മി​ഷ​ന് കീ​ഴി​ൽ നി​ല​വി​ൽ 12 മി​ഷ​നു​ക​ളും ഏ​ഴ് പ്രൊ​പ്പോ​സ് മി​ഷ​നു​ക​ളും ഒ​രു വി​ശു​ദ്ധ കു​ർ​ബാ​ന സെ​ന്‍റ​റു​മാ​ണ് വി​ശ്വാ​സി​ക​ൾ​ക്കാ​യി ഉ​ള്ള​ത്.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സം​ഗ​മം വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ എ​ൻ​ട്രി പാ​സു​ക​ളു​ടെ വി​ൽ​പ​ന​യി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ച​ട​ങ്ങു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ

കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ക്നാ​നാ​യ ഫ​യ​ർ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം യു​വ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളും ഫ​ൺ ആ​ക്ടി​വി​റ്റീ​സും ഉ​ൾ​പ്പെ​ടു​ന്ന "യു​വ വാ​ഴ്‌വ്' അ​ര​ങ്ങേ​റും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​വി​ധ മി​ഷ​നു​ക​ളു​ടെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​ന്മാ​രു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ൾ അ​ണി​ഞ്ഞ്, താ​ള​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള വ​ർ​ണാ​ഭ​മാ​യ റാ​ലി​യോ​ടെ വി​ശി​ഷ്ടാ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കും.

കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, കോ​ട്ട​യം അ​തി​രൂ​പ​ത കെ​സി​വൈ​എ​ൽ പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ൺ സ്റ്റീ​ഫ​ൻ എ​ന്നി​വ​രെ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം നേ​ടി​യ​വ​രെ ആ​ദ​രി​ക്കും. പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ മ​നോ​ഹ​ര​മാ​യ ക​ലാ​വി​രു​ന്നു​ക​ളും അ​ര​ങ്ങേ​റും. വി​ശ്വാ​സ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും പു​തി​യ ച​രി​തം കു​റി​ക്കു​ന്ന വാ​ഴ്‌വ് 2026 യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു അ​നു​ഭ​വ​മാ​യി മാ​റും.

Tags : Vazhvu UK Stephen Devassy KnanayaCatholicGathering

Recent News

Corehub Up