Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Volkswagen

Europe

ജ​ർ​മ​നി​യി​ൽ ഒ​മ്പ​ത് ല​ക്ഷ​ത്തോ​ളം കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ച്ച് ഫോ​ക്‌​സ്‌​വാ​ഗ​ൺ; സ്റ്റി​യ​റിം​ഗ് ത​ക​രാ​റെ​ന്ന് മു​ന്ന​റി​യി​പ്പ്

വോ​ൾ​ഫ്സ്ബ​ർ​ഗ്: പ്ര​മു​ഖ ജ​ർ​മ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്‌​സ്‌​വാ​ഗ​ൺ ത​ങ്ങ​ളു​ടെ ജ​ന​പ്രി​യ മോ​ഡ​ലു​ക​ളി​ൽ സ്റ്റി​യ​റിം​ഗ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വ​ൻ​തോ​തി​ൽ കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്നു.

സ്റ്റി​യ​റിം​ഗ് ഗി​യ​ർ​ബോ​ക്സി​നെ ഘ​ടി​പ്പി​ക്കു​ന്ന ബോ​ൾ​ട്ടു​ക​ൾ​ക്ക് തു​രു​മ്പെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ത് ഡ്രൈ​വിം​ഗി​നി​ടെ സ്റ്റി​യ​റിം​ഗ് പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ജ​ർ​മ​ൻ ഫെ​ഡ​റ​ൽ മോ​ട്ടോ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (കെ​ബി​എ) മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ലോ​ക​മെ​മ്പാ​ടു​മാ​യി 21,59,054 ഫോ​ക്‌​സ്‌​വാ​ഗ​ൺ വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ഈ ​സാ​ങ്കേ​തി​ക ത​ക​രാ​ർ ബാ​ധി​ക്കു​ന്ന​ത്. ഇ​തി​ൽ ജ​ർ​മ​നി​യി​ൽ മാ​ത്രം 8,95,832 കാ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

ബാ​ധി​ക്ക​പ്പെ​ടു​ന്ന പ്ര​ധാ​ന മോ​ഡ​ലു​ക​ൾ:

ഏ​ക​ദേ​ശം 11 വ​ർ​ഷ​ത്തോ​ള​മു​ള്ള ഉ​ത്പാ​ദ​ന കാ​ല​യ​ള​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ജ​ന​പ്രി​യ കാ​റു​ക​ൾ​ക്കാ​ണ് ഈ ​ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

മോ​ഡ​ലു​ക​ൾ: ഗോ​ൾ​ഫ്, ഗോ​ൾ​ഫ് വേ​രി​യ​ന്‍റ്, ടി​ഗ്വാ​ൻ, ടൂ​റാ​ൻ, കാ​ഡി.

നി​ർ​മാ​ണ കാ​ല​യ​ള​വ്: 2013 സെ​പ്റ്റം​ബ​ർ മു​ത​ൽ 2024 ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​പ​ണി​യി​ലെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ.

ത​ക​രാ​ർ ഗു​രു​ത​രം; ഇ​തു​വ​രെ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല

ഈ ​മോ​ഡ​ലു​ക​ളി​ലെ സ്റ്റി​യ​റിം​ഗ് ഗി​യ​റി​ലേ​ക്ക് ഈ​ർ​പ്പം ഇ​റ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കെ​ബി​എ​യു​ടെ ക​ണ്ടെ​ത്ത​ൽ. കാ​ല​ക്ര​മേ​ണ ബോ​ൾ​ട്ടു​ക​ളി​ൽ തു​രു​മ്പ് പി​ടി​ക്കു​ക​യും ക​ടു​ത്ത സ​മ്മ​ർ​ദ്ദ​മു​ണ്ടാ​കു​മ്പോ​ൾ ഇ​ത് ഒ​ടി​ഞ്ഞു​പോ​വു​ക​യും ചെ​യ്തേ​ക്കാം.

ബോ​ൾ​ട്ട് ഒ​ടി​ഞ്ഞാ​ൽ സ്റ്റി​യ​റിം​ഗ് സം​വി​ധാ​നം ഇ​ള​കു​ക​യും വാ​ഹ​നം തി​രി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യും ചെ​യ്യും. അ​തേ​സ​മ​യം, ഈ ​ത​ക​രാ​ർ മൂ​ലം ഇ​തു​വ​രെ അ​പ​ക​ട​ങ്ങ​ളോ ആ​ള​പാ​യ​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ വ​ർ​ക്ക്‌​ഷോ​പ്പു​ക​ളി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്.

സൗ​ജ​ന്യ​മാ​യി മാ​റ്റി​സ്ഥാ​പി​ക്കാം

വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് ഫോ​ക്‌​സ്‌​വാ​ഗ​ൺ ഈ ​അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്തു​ന​ൽ​കു​ന്ന​ത്. നി​ല​വി​ലു​ള്ള ബോ​ൾ​ട്ടു​ക​ൾ മാ​റ്റി തു​രു​മ്പെ​ടു​ക്കാ​ത്ത പു​തി​യ​വ ഘ​ടി​പ്പി​ച്ചു ന​ൽ​കും.

ബാ​ധി​ക്ക​പ്പെ​ട്ട കാ​റു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ഫോ​ക്‌​സ്‌​വാ​ഗ​ണി​ൽ നി​ന്നും കെ.​ബി.​എ​യി​ൽ നി​ന്നും ഔ​ദ്യോ​ഗി​ക ക​ത്തു​ക​ൾ ല​ഭി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

റ​ഫ​റ​ൻ​സ് കോ​ഡു​ക​ൾ: ഫോ​ക്‌​സ്‌​വാ​ഗ​ൺ ഈ ​തി​രി​ച്ചു​വി​ളി​ക്ക​ലി​ന് ന​ൽ​കി​യി​രി​ക്കു​ന്ന കോ​ഡ് 48വി​എ​സ് എ​ന്നും കെ​ബി​എ റ​ഫ​റ​ൻ​സ് ന​മ്പ​ർ 17016ആ​ർ എ​ന്നു​മാ​ണ്.

കാ​ർ ഉ​ട​മ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വെ​ഹി​ക്കി​ൾ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ ന​മ്പ​ർ പ​രി​ശോ​ധി​ച്ച് വാ​ഹ​നം ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താം.

സം​ശ​യ​ങ്ങ​ൾ​ക്കാ​യി ഫോ​ക്‌​സ്‌​വാ​ഗ​ന്‍റെ സൗ​ജ​ന്യ ക​സ്റ്റ​മ​ർ കെ​യ​ർ ഹെ​ൽ​പ്പ്‌​ലൈ​നാ​യ 0800 8655792436 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

ഫോ​ക്സ്‌​വാ​ഗ​ൺ ക​മ്പ​നി​യു​ടെ മൂ​ന്നാം പാ​ദ​ത്തി​ലെ ന​ഷ്‌​ടം ഒ​രു ബി​ല്യ​ണ്‍ യൂ​റോ

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ണി​ന് മൂ​ന്നാം പാ​ദ​ത്തി​ല്‍ 1.07 ബി​ല്യ​ണ്‍ യൂ​റോ ന​ഷ്‌​ട​മു​ണ്ടാ​യ​താ​യി ക​മ്പ​നി അ​റി​യി​ച്ചു. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ക​മ്പി​നി​യു‌​ടെ ആ​ദ്യ​ത്തെ പാ​ദ ന​ഷ്‌​ട​മാ​ണി​ത്.

യു​എ​സി​ലെ ഉ​യ​ര്‍​ന്ന താ​രീ​ഫു​ക​ളും ഫോ​ക്സ്‌​വാ​ഗ​ണി​ന്‍റെ ആ​ഡം​ബ​ര ബ്രാ​ൻ​ഡാ​യ പോ​ർ​ഷെ, ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു​ള്ള മാ​റ്റം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​തു​മാ​ണ് ക​മ്പ​നി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

സ്കോ​ഡ, സീ​റ്റ്, ഔ​ഡി ഉ​ൾ​പ്പെ​ടെ 10 ബ്രാ​ൻ​ഡു​ക​ളു​ള്ള ഫോ​ക്സ്‌​വാ​ഗ​ൺ ഗ്രൂ​പ്പി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ലും വ​ലി​യ ഇ​ടി​വു​ണ്ടാ​യി. 2025ലെ ​ആ​ദ്യ ഒ​മ്പ​ത് മാ​സ​ങ്ങ​ളി​ൽ ഫോ​ക്സ്‌​വാ​ഗ​ൺ ഗ്രൂ​പ്പി​ന്‍റെ അ​റ്റാ​ദാ​യം 3.4 ബി​ല്യ​ൺ യൂ​റോ​യാ​യി കു​റ​ഞ്ഞു.

ഇ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​ലെ 8.8 ബി​ല്യ​ൺ യൂ​റോ ലാ​ഭ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 60 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

NRI

ചി​പ്പ് പ്ര​തി​സ​ന്ധി രൂ​ക്ഷം: ജ​ർ​മ​നി​യി​ൽ ഫോ​ക്സ്‌​വാ​ഗ​ൺ പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​യ്ക്കു​ന്നു

ബെ​ര്‍​ലി​ന്‍: ആ​ഗോ​ള​ത​ല​ത്തി​ലെ ചി​പ്പ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൺ ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​യ്ക്കാ​നും ഹ്ര​സ്വ​കാ​ല ജോ​ലി അ​വ​ത​രി​പ്പി​ക്കാ​നും ഒ​രു​ങ്ങു​ക​യാ​ണ്.

യു​എ​സും ചൈ​ന​യും ത​മ്മി​ലു​ള്ള സെ​മി​ക​ണ്ട​ക്‌​ട​ർ ത​ർ​ക്ക​മാ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. ഇ​ത് ജ​ര്‍​മ​നി​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ്യ​വ​സാ​യ​മാ​യ ഓ​ട്ടോ​മോ​ട്ടീ​വ് മേ​ഖ​ല​യ്ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.

ഫോ​ക്സ്‌​വാ​ഗ​ൺ ഗ്രൂ​പ്പി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ലാ​ന്‍റു​ക​ളി​ലൊ​ന്നാ​യ വോ​ള്‍​ഫ്സ്ബു​ര്‍​ഗി​ലെ ഉ​ത്പാ​ദ​ന ലൈ​നാ​ണ് ആ​ദ്യം നി​ർ​ത്ത​ലാ​ക്കു​ക. ഗോ​ൾ​ഫ്, ടി​ഗ്വാ​ൻ, ടൂ​റാ​ൻ, ടെ​യ്റോ​ൺ തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന ഈ ​പ്ലാ​ന്‍റി​ൽ അ​ടു​ത്ത ബു​ധ​നാ​ഴ്ച മു​ത​ൽ ഉ​ത്പാ​ദ​നം കൂ​ടു​ത​ൽ സ​മ​യ​ത്തേ​ക്ക് നി​ർ​ത്തി​വ​യ്ക്കും.

ചി​പ്പ് സ്റ്റോ​ക്കു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സാ​ധാ​ര​ണ​യാ​യി ന​ട​ത്തു​ന്ന ഇ​ൻ​വെ​ന്‍റ​റി മു​ന്നോ​ട്ട് കൊ​ണ്ടു​വ​ന്നാ​ണ് ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​യ്ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സെ​മി​ക​ണ്ട​ക്ട​റു​ക​ളു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ഒ​രു കാ​റി​ൽ ഡ​സ​ൻ ക​ണ​ക്കി​ന് ആ​വ​ശ്യ​മാ​യ ഈ ​മി​നി​യേ​ച്ച​ർ ഘ​ട​ക​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് പ്ര​ശ്നം ഗു​രു​ത​ര​മാ​ക്കി​യ​ത്.

നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം നെ​ക്സ്പീ​രി​യ എ​ന്ന ചി​പ്പ് നി​ർ​മാ​താ​വി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ്. നെ​ക്സ്പീ​രി​യ​യു​ടെ ഭൂ​രി​ഭാ​ഗം ചി​പ്പു​ക​ളും ചൈ​ന​യി​ൽ നി​ന്നാ​ണ് വ​രു​ന്ന​ത്.

യു​എ​സ് സ​ർ​ക്കാ​രി​ന്‍റെ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് ഡ​ച്ച് സ​ർ​ക്കാ​ർ നെ​ക്സ്പീ​രി​യ​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​തി​ന് മ​റു​പ​ടി​യാ​യി, പീ​പ്പി​ൾ​സ് റി​പ്പ​ബ്ലി​ക് ഓ​ഫ് ചൈ​ന​യി​ൽ നി​ന്നു​ള്ള നെ​ക്സ്പീ​രി​യ ചി​പ്പു​ക​ളു​ടെ ക​യ​റ്റു​മ​തി ബീ​ജിം​ഗ് നി​രോ​ധി​ച്ചു.

ഇ​തോ​ടെ നെ​ക്സ്പീ​രി​യ​യു​ടെ ചി​പ്പ് ഉ​ത്പാ​ദ​നം ഭാ​ഗി​ക​മാ​യി നി​ല​ച്ചു. വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ​ക്ക് ഈ "​ചി​ക്ക​ൻ ഫീ​ഡ്' ചി​പ്പു​ക​ളു​ടെ വി​ത​ര​ണം ഇ​പ്പോ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ർ​മ​ൻ ഓ​ട്ടോ വ്യ​വ​സാ​യ​ത്തി​ന്റെ മു​ഴു​വ​ൻ വി​ത​ര​ണ ശൃം​ഖ​ല​യെ​യും 10 മു​ത​ൽ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് ബാ​ധി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

സ്ഥി​തി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ മാ​സ​ങ്ങ​ൾ എ​ടു​ത്തേ​ക്കാം. ഓ​ട്ടോ​മോ​ട്ടീ​വ് അ​സോ​സി​യേ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ച്, ഇ​ത് യൂ​റോ​പ്പ് വ്യാ​പ​ക​മാ​യ പ്ര​തി​സ​ന്ധി​ക്ക് വ​ഴി​തെ​ളി​ക്കു​ക​യും യു​എ​സി​നെ പോ​ലും ബാ​ധി​ക്കു​ക​യും ചെ​യ്തേ​ക്കാം.

വോ​ൾ​ഫ്സ്ബു​ർ​ഗി​ന് പി​ന്നാ​ലെ എം​ഡ​ൻ, ഹാ​നോ​വ​ർ, സ്വി​ക്കാ​വു തു​ട​ങ്ങി​യ മ​റ്റ് പ്ലാ​ന്‍റു​ക​ളി​ലെ ഉ​ത്പാ​ദ​ന​വും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കോ​ർ വി​ഡ​ബ്ല്യു ബ്രാ​ൻ​ഡി​ന് പു​റ​മെ, സ​ഹോ​ദ​ര സ്ഥാ​പ​ന​ങ്ങ​ളാ​യ ഔ​ഡി, സീ​റ്റ്/​കു​പ്ര തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ളു​ടെ വാ​ഹ​ന ഉ​ത്പാ​ദ​ന​ത്തെ​യും പ്ര​തി​സ​ന്ധി ബാ​ധി​ക്കും. ഔ​ഡി​യും ചി​ല മോ​ഡ​ലു​ക​ളു​ടെ ഉ​ൽ​പാ​ദ​നം നി​ർ​ത്ത​ലാ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

Latest News

Corehub Up