ബെർലിൻ: ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗണിന് മൂന്നാം പാദത്തില്‍ 1.07 ബില്യണ്‍ യൂറോ നഷ്ടമുണ്ടായതായി കമ്പനി അറിയിച്ചു. അഞ്ച് വർഷത്തിനിടെ കമ്പിനിയുടെ ആദ്യത്തെ പാദ നഷ്ടമാണിത്.
യുഎസിലെ ഉയര്‍ന്ന താരീഫുകളും ഫോക്സ്വാഗണിന്റെ ആഡംബര ബ്രാൻഡായ പോർഷെ, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം താത്കാലികമായി നിർത്തിയതുമാണ് കമ്പനിക്ക് തിരിച്ചടിയായത്.
സ്കോഡ, സീറ്റ്, ഔഡി ഉൾപ്പെടെ 10 ബ്രാൻഡുകളുള്ള ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ അറ്റാദായത്തിലും വലിയ ഇടിവുണ്ടായി. 2025ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ അറ്റാദായം 3.4 ബില്യൺ യൂറോയായി കുറഞ്ഞു.
ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 8.8 ബില്യൺ യൂറോ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തുന്നത്.
Tags : Volkswagen One billion Euro Germany US tariffs Car