x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ വ​ലി​യ പെ​രു​ന്നാ​ൾ 16ന്

​ജീ​മോ​ൻ റാ​ന്നി
Published: August 11, 2026 03:40 PM IST | Updated: August 11, 2026 03:40 PM IST

റ​വ. ഫാ. ​രാ​ജേ​ഷ് കെ. ​ജോ​ൺ പെരുന്നാൾ കൊ​ടി​യേ​റ്റ് നി​ർ​വ​ഹിക്കുന്നു

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ഈ ​മാ​സം 16ന് ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വിന്‍റെ വാ​ങ്ങി​പ്പു പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ഈ ​മാ​സം ഒമ്പതിന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​രാ​ജേ​ഷ് കെ. ​ജോ​ൺ നി​ർ​വ​ഹി​ച്ചു.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഈ മാസം ഒന്ന് മു​ത​ൽ 13 വ​രെ എ​ല്ലാ ദി​വ​സ​വും രാത്രി ഏഴിന് സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് നേ​ർ​ച്ച എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.14ന്രാത്രി ഏഴിന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ 15 ​ദി​വ​സ​ത്തെ നോ​മ്പി​ന്‍റെ സ​മാ​പ​ന​മാ​യ നോ​മ്പു​വി​ട​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് റ​വ. ഫാ. ​പി. കെ. ​വ​ർ​ഗീ​സ് ഭ​ക്തി​നി​ർ​ഭ​ര​മാ​യ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആറിന് സ​ന്ധ്യാ​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് റ​വ. ഫാ. ​പി. കെ. ​വ​ർ​ഗീ​സി​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ട​ക്കും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യും നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും.

 

K-Rail Survey

16നാണ് പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​നം. രാ​വി​ലെ എട്ടിന് പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് റ​വ. ഫാ. ​പി. കെ. ​വ​ർ​ഗീ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം റാ​സ, പെ​രു​ന്നാ​ൾ വാ​ഴ്‌​വ്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.

പെ​രു​ന്നാ​ളി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഇ​ട​വ​ക ട്ര​സ്റ്റി അ​നി​ൽ എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി മോ​ൻ​സ​ൺ പു​ന്നൂ​സ്, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ ഷാ​ജി പു​ളി​മൂ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വി​ശ്വാ​സി​ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഏ​വ​രെ​യും അ​നു​ഗ്ര​ഹീ​ത​മാ​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ നേ​ർ​ച്ച കാ​ഴ്ച​ക​ളോ​ടെ പ​ങ്കു​ചേ​രു​ന്ന​തി​നാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നതായി സെന്‍റ് മേ​രീ​സ് ഇ​ട​വ​ക അറിയിച്ചു.

Tags : AnnualFeast Houston StMarysChurch OrthodoxChurch

Recent News

Corehub Up