x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ചു; കാ​ന​ഡ​യി​ൽ വ​ൻ തൊ​ഴി​ൽ വ​ർ​ധ​ന

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 11, 2026 04:46 PM IST | Updated: August 11, 2026 04:46 PM IST

പ്രതീകാത്മക ചിത്രം

ഒ​ട്ടാ​വ: സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ പ്ര​തീ​ക്ഷ​ക​ളെ മ​റി​ക​ട​ന്ന് കാ​ന​ഡ​യി​ൽ ജൂ​ലൈ മാ​സ​ത്തി​ൽ 75,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച​താ​യി സ്റ്റാ​റ്റി​സ്റ്റി​ക്സ് കാ​ന​ഡ​യു​ടെ പു​തി​യ തൊ​ഴി​ൽ റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 6.4 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണി​ത്. മൊ​ത്ത-​ചി​ല്ല​റ വ്യാ​പാ​രം, ധ​ന​കാ​ര്യം-​ഇ​ൻ​ഷു​റ​ൻ​സ്, പ്ര​ഫ​ഷ​ണ​ൽ-​ശാ​സ്ത്രീ​യ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നി​യ​മ​ന​ങ്ങ​ൾ വ​ർ​ധി​ച്ച​തും തൊ​ഴി​ൽ വി​പ​ണി​യു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​താ​യി റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ വ്യാ​പാ​ര സ​മ്മ​ർ​ദ​ങ്ങ​ളും ആ​ഗോ​ള സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് കാ​ന​ഡ​യു​ടെ തൊ​ഴി​ൽ വി​പ​ണി പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്.

പു​തി​യ ക​ണ​ക്കു​ക​ൾ രാ​ജ്യ​ത്തിന്‍റെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ വീ​ണ്ടെ​ടു​പ്പി​ന് അ​നു​കൂ​ല​മാ​യ സൂ​ച​ന​യാ​ണെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

Tags : Canada Jobs NRINews

Recent News

Corehub Up