x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ക്‌​സി​ക്കോ​യി​ൽ 43 വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​രോ​ധാ​നം: മു​ൻ ഗ​വ​ർ​ണ​ർ അ​റ​സ്റ്റി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: August 11, 2026 12:56 PM IST | Updated: August 11, 2026 12:56 PM IST

മു​ൻ ഗ​വ​ർ​ണ​ർ എ​ഞ്ച​ൽ അ​ഗി​റെ

മെ​ക്‌​സി​ക്കോ: മെ​ക്‌​സി​ക്കോ​യി​ൽ 43 വി​ദ്യാ​ർ​ഥി​ക​ൾ ദു​രൂ​ഹ​മാ​യി കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ഗെ​റെ​റോ സം​സ്ഥാ​ന മു​ൻ ഗ​വ​ർ​ണ​ർ എ​ഞ്ച​ൽ അ​ഗി​റെ​യെ അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത് വ​ർ​ഷം മു​മ്പാ​ണ് രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച ഈ ​സം​ഭ​വം ന​ട​ന്ന​ത്.

2014-ൽ ​അ​യോ​ത്സി​നാ​പ റൂ​റ​ൽ ടീ​ച്ചേ​ഴ്സ് കോ​ളജി​ലെ 43 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബ​സു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പ്ര​തി​ഷേ​ധ​ത്തി​ന് പോ​കു​ന്ന​തി​നി​ട​യി​ൽ കാ​ണാ​താ​യ​ത്. വി​ദ്യാ​ർ​ഥിക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും തെ​ളി​വു​ക​ളും മ​റ​ച്ചു​വ​ച്ചെ​ന്നാ​ണ് മു​ൻ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ​യു​ള്ള പ്ര​ധാ​ന കു​റ്റം.

സു​ര​ക്ഷാ സേ​ന​യും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളും കാ​ർ​ട്ട​ലു​ക​ളും ചേ​ർ​ന്നു​ള്ള ഒ​ത്തു​ക​ളി​യാ​ണ് ഈ ​ക്രൂ​ര​കൃ​ത്യ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം. കേ​സി​ൽ മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ ഹെ​സൂ​സ് മു​റി​ല്ലോ ക​ര​മി​ന് ശേ​ഷം അ​റ​സ്റ്റി​ലാ​കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ദ​വി​യി​ലു​ള്ള വ്യ​ക്തി​യാ​ണ് എ​ഞ്ച​ൽ അ​ഗി​റെ.

സം​ഭ​വ​ത്തി​ൽ ഒ​ട്ട​ന​വ​ധി അ​റ​സ്റ്റു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വി​ദ്യാ​ർഥി​ക​ൾ​ക്ക് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന​തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ഇ​നി​യും വ്യ​ക്ത​മ​ല്ല. കേ​സി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ അസ്ഥി അവശിഷ്ടങ്ങൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടു​ള്ള​ത്.

Tags : MexicoDisappearances GlobalCrime NRINews

Recent News

Corehub Up