x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ. ബി​ജു പി. ​സൈ​മ​ൺ, ഷെ​ലി​ൻ അ​ന്ന, ഈ​പ്പ​ൻ ഡാ​നി​യ​ൽ എ​ന്നി​വ​ർ മാ​ർ​ത്തോ​മ്മ സ​ഭാ കൗ​ൺ​സി​ലി​ലേ​ക്കു തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

പി.​പി. ചെ​റി​യാ​ൻ
Published: August 11, 2026 12:32 PM IST | Updated: August 11, 2026 12:32 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നും സ​ഭാ കൗ​ൺ​സി​ലി​ലേ​ക്കു ന​ട​ന്ന വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്നു. ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നും മൂ​ന്ന് മ​ണ്ഡ​ലാം​ഗ​ങ്ങ​ളാ​ണ് സ​ഭ​യു​ടെ പ​ര​മോ​ന്ന​ത സ​മി​തി​യാ​യ സ​ഭാ കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

റ​വ. ബി​ജു പി. ​സൈ​മ​ൺ (വി​കാ​രി, സെന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക, ന്യൂ​യോ​ർ​ക്ക്), ഷെ​ലി​ൻ അ​ന്നാ ജോ​ൺ വ​ർ​ഗീ​സ് (മ​ണ്ഡ​ലം മെ​മ്പ​ർ, ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച്), ഈ​പ്പ​ൻ ഡാ​നി​യ​ൽ (ഫി​ലഡ​ൽ​ഫി​യ ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച്) എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

വൈ​കുന്നേരമാണ് വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തും ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ന്ന​തും. നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നു​ള്ള തൊ​ണ്ണൂ​റോ​ളം മ​ണ്ഡ​ലാം​ഗ​ങ്ങ​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. വ​ള​രെ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ചു​രു​ങ്ങി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യം കൈ​വ​രി​ച്ച​ത്.

വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് നേ​രി​ട്ട് അ​ഭി​ന​ന്ദി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ സേ​വ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ഭ​യു​ടെ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ പു​രോ​ഗ​തി​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ക​ട്ടെ എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Tags : Rev.BijuP.Simon ShelinAnna Eapen Daniel MarThomaSabhaCouncil

Recent News

Corehub Up