x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഗ​സ്റ്റ് 15 മ​സാ​ചു​സെ​റ്റ്‌​സി​ലും ബോ​സ്റ്റ​ണി​ലും ഇ​ന്ത്യ ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: August 11, 2026 11:40 AM IST | Updated: August 11, 2026 11:40 AM IST

ഇന്ത്യൻ പതാക

 

ബോ​സ്റ്റ​ൺ: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ഗ​സ്റ്റ് 15 ഇ​ന്ത്യ ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച് യു​എ​സി​ലെ മ​സാ​ചു​സെ​റ്റ്‌​സ് ഗ​വ​ർ​ണ​ർ മോ​റ ഹീ​ലി. മ​സാ​ചു​സെ​റ്റ്‌​സി​ന്‍റെ സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക, പൊ​തു​മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ർ ന​ൽ​കി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​ണ് ഈ ​പ്ര​ഖ്യാ​പ​നം.

ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ കിം​ബ​ർ​ലി ഡ്രി​സ്കോ​ൾ, സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി വി​ല്യം ഫ്രാ​ൻ​സി​സ് ഗാ​ൽ​വി​ൻ എ​ന്നി​വ​രും ഈ ​പ്ര​ഖ്യാ​പ​ന​ത്തെ പി​ന്തു​ണ​ച്ചു.

സം​രം​ഭ​ക​ത്വം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ശാ​സ്ത്ര ഗ​വേ​ഷ​ണം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ൽ​കു​ന്ന പ​ങ്കാ​ളി​ത്ത​ത്തെ പ്രൊ​ക്ല​മേ​ഷ​നി​ൽ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ, ബോ​സ്റ്റ​ൺ മേ​യ​ർ മി​ഷേ​ൽ വു ​ന​ഗ​ര​ത​ല​ത്തി​ലും ഓ​ഗ​സ്റ്റ് 15 ഇ​ന്ത്യ ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags : IndiaDay Massachusetts Boston USA

Recent News

Corehub Up