x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​ജ​യ​ന്തി ദിനത്തിൽ​  ബി​എംഎ ​സം​ഘ​ടി​പ്പി​ച്ച ഫു​ഡ്‌ ഡൊ​ണേ​ഷ​ൻ ക്യാ​മ്പ​യി​ൻ ശ്ര​ദ്ധേ​യ​മാ​യി

റോ​മി കു​ര്യാ​ക്കോ​സ്
Published: October 4, 2026 01:14 AM IST | Updated: October 4, 2026 01:14 AM IST

ബി​എംഎ ഫു​ഡ്‌ ഡൊ​ണേ​ഷ​ൻ ക്യാ​ന്പ്

ബോ​ൾ​ട്ട​ൻ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തിൽ സേ​വ​ന​ത്തി​ന്‍റെ​യും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ലി​ന്‍റെ​യും സ​ന്ദേ​ശ​മു​യ​ർ​ത്തി ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ബി​എംഎ) ​സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​ഴ്ച നീ​ണ്ട ഭ​ക്ഷ​ണ​ശേ​ഖ​ര​ണ ക്യാ​മ്പ​യി​ന് സ​മാ​പ​നം. ക്യാ​മ്പ​യി​നി​ലൂ​ടെ സ​മാ​ഹ​രി​ച്ച ഏ​ക​ദേ​ശം 500 യൂറോ മൂ​ല്യ​മു​ള്ള ഭ​ക്ഷ​ണ​പ്പാ​ക്ക​റ്റു​ക​ൾ ബോ​ൾ​ട്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം​ല​സ് എ​യ്ഡ് യുകെ​യു​ടെ ഫു​ഡ് ബാ​ങ്കി​ന് കൈ​മാ​റി.

ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫു​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ​യി​ൻ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഫി​ലി​പ്പ് കൊ​ച്ചി​ട്ടി, റോ​മി കു​ര്യാ​ക്കോ​സ്, ബി ​എം എ ​പ്ര​സി​ഡ​ന്റ് അ​നി​യ​ൻ​കു​ഞ്ഞ് സ​ഖ​റി​യ, ക​മ്മി​റ്റി അം​ഗം ജ​യ്സ​ൺ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്ഥാ​പ​ന​ത്തി​ലെ​ത്തി ഭ​ക്ഷ​ണ​പ്പാ​ക്ക​റ്റു​ക​ൾ കൈ​മാ​റി​യ​ത്. ഹോം​ല​സ് എ​യ്ഡ് യു ​കെ​യു​ടെ കോ-​ഫൗ​ണ്ട​ർ ബി​ല്ല അ​ഹ​മ്മ​ദി​ന്റെ​യും മ​റ്റ് വോ​ള​ന്റി​യ​ർ​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കൈ​മാ​റ്റ​ച്ച​ട​ങ്ങ്.
ഭ​ക്ഷ​ണ​പ്പാ​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം ബിഎംഎ ​അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ച്ചു.

യുകെ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫു​ഡ് ബാ​ങ്കു​ക​ൾ, സൂ​പ്പ് സെ​ന്റ​റു​ക​ൾ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളി​ലൂ​ടെ ഓ​രോ ആ​ഴ്ച​യും ശ​രാ​ശ​രി 500 ഓ​ളം ഭ​വ​ന​ര​ഹി​ത​ർ​ക്കും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഹോം​ല​സ് എ​യ്ഡ് യുകെ.

സേ​വ​ന​വും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ലും ജീ​വി​ത​ദ​ർ​ശ​ന​മാ​ക്കി​യ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ത​ന്നെ ഭ​ക്ഷ​ണ​പ്പാ​ക്ക​റ്റു​ക​ൾ കൈ​മാ​റാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ ബിഎംഎ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് കൂ​ടു​ത​ൽ അ​ർ​ത്ഥ​വ​ത്താ​യ പ്ര​സ​ക്തി ല​ഭി​ച്ചു. ഗാ​ന്ധി​ജി​യു​ടെ ‘സേ​വ​നം’ എ​ന്ന ആ​ശ​യ​ത്തെ പ്ര​വൃ​ത്തി​യി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ച്ച സാ​മൂ​ഹി​ക ഇ​ട​പെ​ട​ലാ​യി ക്യാ​മ്പ​യി​ൻ മാ​റി.

ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ബോ​ൾ​ട്ട​നി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന, യു ​കെ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ ബിഎംഎ, ​സ​മൂ​ഹ​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ളോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഇ​ത്ത​രം സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നും ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഫു​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്ത എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ക്യാ​മ്പ​യി​ന് പി​ന്തു​ണ ന​ൽ​കി​യ കു​ടും​ബ​ങ്ങ​ൾ​ക്കും ബിഎം എ ​ഭാ​ര​വാ​ഹി​ക​ൾ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

K-Rail Survey

Tags : Deepika DeepikaNewspaper BreakingNews NewsUpdate food donation campaign organized by BMA

Recent News

Corehub Up