x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ഡ​-ഇ​ന്ത്യ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്നു: ഊ​ർ​ജ്ജ​വും നി​ർ​ണായ​ക ധാ​തു​ക്ക​ളും പ്ര​ധാ​ന മേ​ഖ​ല​ക​ൾ

പി .പി. ചെ​റി​യാ​ൻ
Published: October 4, 2026 01:37 AM IST | Updated: October 4, 2026 01:38 AM IST

വ്യാ​പാ​ര മ​ന്ത്രി മ​നി​ന്ദ​ർ സി​ദ്ധു

മി​ൽ​വാ​ക്കി: ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ കാ​ന​ഡ ത​യ്യാ​റാ​ണെ​ന്ന് ക​നേ​ഡി​യ​ൻ അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര മ​ന്ത്രി മ​നി​ന്ദ​ർ സി​ദ്ധു. മി​ൽ​വാ​ക്കി​യി​ൽ ന​ട​ന്ന ജി20 ​വ്യാ​പാ​ര മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നി​ട​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

2035ഓ​ടെ ഇ​ന്ത്യ​യു​ടെ ഊ​ർ​ജ ആ​വ​ശ്യ​ക​ത 70 ശ​ത​മാ​നം വ​ർ​ധിക്കു​മെ​ന്നും, എ​ൽഎ​ൻജി  ക​യ​റ്റു​മ​തി​യി​ൽ കാ​ന​ഡ ലോ​ക​ത്തെ മു​ൻ​നി​ര രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കും ബാ​റ്റ​റി​ക​ൾ​ക്കു​മാ​യി ഇ​ന്ത്യ ന​ട​ത്തു​ന്ന സ​പ്ലൈ ചെ​യി​ൻ വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​ൽ കാ​ന​ഡ​യ്ക്ക് വ​ലി​യ പ​ങ്കു വ​ഹി​ക്കാ​നാ​കും. പാ​ശ്ചാ​ത്യ അ​ർ​ദ്ധ​ഗോ​ള​ത്തി​ൽ ഇ​ല​ക്ട്രി​ക് ബാ​റ്റ​റി നി​ർ​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ഘ​ട​ക​ങ്ങ​ളു​മു​ള്ള ഏ​ക രാ​ജ്യം കാ​ന​ഡ​യാ​ണ്.

ഒ​ക്ടോ​ബ​ർ 5ന് ​ഒ​ട്ടാ​വ​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ക​രാ​റി​ന്‍റെ അ​ഞ്ചാം ഘ​ട്ട ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കും.

കാ​ന​ഡ​യു​ടെ മൈ​നിം​ഗ്, ഊ​ർ​ജ്ജ പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളെ മ​ന്ത്രി സ്വാ​ഗ​തം ചെ​യ്തു. ടൊ​റ​ന്‍റോ​യി​ൽ ന​ട​ന്ന നി​ക്ഷേ​പ ഉ​ച്ച​കോ​ടി​യി​ൽ വ​ൻ നി​ക്ഷേ​പ വാ​ഗ്ദാ​ന​ങ്ങ​ൾ ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യാ​പാ​ര​ത്തി​ന് പു​റ​മെ ഗ​വേ​ഷ​ണ​ത്തി​ലും സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ച് മുന്നേറെ​​ടേതുണ്ടെന്ന് സി​ദ്ധു വ്യ​ക്ത​മാ​ക്കി.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Canada-India Economic Cooperation

Recent News

Corehub Up