x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ൽ ഭ​വ​ന വാ​യ്പ പ​ലി​ശ നി​ര​ക്ക് നാ​ല് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഏ​റ്റ​വും വ​ലി​യ വ​ർ​ധന

പി .പി. ചെ​റി​യാ​ൻ
Published: October 4, 2026 12:21 AM IST | Updated: October 4, 2026 12:21 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ 30 വ​ർ​ഷ​ത്തെ സ്ഥി​ര പ​ലി​ശ​യു​ള്ള ഭ​വ​ന വാ​യ്പ നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച 7.03 ശതമാനമാ​യി​രു​ന്ന പ​ലി​ശ നി​ര​ക്ക് 7.28 ശതമാനമാ​യാ​ണ് വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​വാ​ര വ​ർ​ധ​ന​വാ​ണി​ത്.

അ​മേ​രി​ക്ക​ൻ ട്ര​ഷ​റി ബോ​ണ്ട് വ​രു​മാ​ന​ത്തി​ലെ വ​ർ​ധന​വും ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും പ​ലി​ശ നി​ര​ക്ക് ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.

ഫെ​ഡ​റ​ൽ റി​സ​ർ​വി​ന്‍റെ രണ്ടു ശതമാനം ല​ക്ഷ്യ​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് പ​ണ​പ്പെ​രു​പ്പം തു​ട​രു​ന്ന​ത്. ഇ​ത് പ​ലി​ശ വീ​ണ്ടും കൂ​ട്ടാ​ൻ ഫെ​ഡി​നെ പ്രേ​രി​പ്പി​ച്ചേ​ക്കാം.

ഉ​യ​ർ​ന്ന പ​ലി​ശ നി​ര​ക്ക് വീ​ട് വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ വാ​ങ്ങ​ൽ ശേ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, ഭ​വ​ന വാ​യ്പ അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഇ​ടി​വു​ണ്ടാ​യി.

ഭാ​വി​യി​ൽ അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ നി​ര​ക്ക് വീ​ണ്ടും വ​ർ​ധിപ്പി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Sharpest rise in US home loan interest rates

Recent News

Corehub Up