x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്ര​യു​ടെ ആ​ഗോ​ള ഹി​ന്ദു ക​ൺ​വ​ൻ​ഷ​ൻ ശാ​ക്തേ​യം 2027 കി​ക്കോ​ഫ് ​യോ​ങ്കേ​ഴ്സി​ൽ

വെബ്ഡെസ്ക്
Published: October 4, 2026 12:34 AM IST | Updated: October 4, 2026 12:34 AM IST

ശാ​ക്തേ​യം 2027

ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സ് (MANTRAH) സം​ഘ​ടി​പ്പി​ക്കു​ന്ന ‘ശാ​ക്തേ​യം 2027 – ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വ​ൻ​ഷ​ന്‍റെ’ ഔ​ദ്യോ​ഗി​ക കി​ക്കോ​ഫ് ഒക്ടോബർ 3 ശനിയാഴ്ച ​വൈ​കി​ട്ട് 5.30ന് ​ന്യൂ​യോ​ർ​ക്കി​ലെ യോ​ങ്കേ​ഴ്സി​ൽ ന​ട​ത്തപ്പെടും.

ആ​ത്മീ​യ​ത​യും സ​നാ​ത​ന ധ​ർ​മ്മ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളും ഭാ​ര​തീ​യ ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​ക​വും പു​തു​ത​ല​മു​റ​യു​ടെ പ​ങ്കാ​ളി​ത്ത​വും ഒ​രേ വേ​ദി​യി​ൽ സ​മ​ന്വ​യി​പ്പി​ക്കു​ന്ന ശാ​ക്തേ​യം 2027-ലേ​ക്കു​ള്ള ഔ​ദ്യോ​ഗി​ക യാ​ത്ര​യ്ക്കാ​ണ് കി​ക്കോ​ഫോ​ടെ തു​ട​ക്ക​മാ​കു​ന്ന​ത്.

ക​ൺ​വ​ൻ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക കി​ക്കോ​ഫി​ന് മു​മ്പു​ത​ന്നെ ശാ​ക്തേ​യം 2027-ന് ​മി​ക​ച്ച ര​ജി​സ്ട്രേ​ഷ​ൻ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും വ്യ​ക്തി​ക​ളും ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കി​ക്കോ​ഫോ​ടെ ര​ജി​സ്ട്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ൺ​വെ​ൻ​ഷ​ന്റെ മ​റ്റു ഒ​രു​ക്ക​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ വേ​ഗ​വും വ്യാ​പ്തി​യും കൈ​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മ​ന്ത്ര ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഹ​രി ശി​വ​രാ​മ​ൻ, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി തൊ​യ​ക്കാ​ട്ട്, ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ഷി​ബു ദി​വാ​ക​ര​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം മ​ന്ത്ര​യു​ടെ മ​റ്റു ദേ​ശീ​യ നേ​താ​ക്ക​ളും വി​വി​ധ റീ​ജി​യ​ണു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളും കി​ക്കോ​ഫ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

കി​ക്കോ​ഫി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന് ശാ​ക്തേ​യം 2027-ന്‍റെ ​പ​ദ്ധ​തി​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും അ​വ​ത​ര​ണ​മാ​യി​രി​ക്കും. വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും ചു​മ​ത​ല​യു​ള്ള​വ​ർ ത​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന​രൂ​പ​രേ​ഖ​യും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും. ആ​ത്മീ​യ, സാം​സ്കാ​രി​ക, യു​വ​ജ​ന, വ​നി​താ, പ്രൊ​ഫ​ഷ​ണ​ൽ, കു​ടും​ബ വേ​ദി​ക​ൾ ഉ​ൾ​പ്പെ​ടെ ക​ൺ​വെ​ൻ​ഷ​നി​ൽ ഒ​രു​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും കി​ക്കോ​ഫി​ൽ പ്ര​ഖ്യാ​പി​ക്കും.

ന്യൂ​യോ​ർ​ക്ക്–​ന്യൂ​ജേ​ഴ്സി–​ക​ണ​ക്ടി​ക്ക​ട്ട് ട്രൈ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ പ്ര​തി​ഭാ​ധ​ന​രാ​യ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ കി​ക്കോ​ഫ് സാ​യാ​ഹ്ന​ത്തി​ന് മാ​റ്റു​കൂ​ട്ടും. സം​ഗീ​തം, നൃ​ത്തം, നാ​ട​കാ​വി​ഷ്കാ​ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ശാ​ക്തേ​യം 2027-ന്റെ ​സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​കും.

‘Supreme Power’ എ​ന്ന ആ​ശ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​ക്തേ​യം 2027 ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വെ​ൻ​ഷ​ൻ 2027 ജൂ​ലൈ 2 മു​ത​ൽ 5 വ​രെ ക​ണ​ക്ടി​ക്ക​ട്ടി​ലെ സ്റ്റാം​ഫോ​ർ​ഡി​ലു​ള്ള DoubleTree by Hilton-ൽ ​ന​ട​ക്കും.

നാ​ലു​ദി​വ​സ​ത്തെ ക​ൺ​വൻ​ഷ​നി​ൽ ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ക്ഷേ​ത്ര​ക​ല​ക​ൾ, സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ൾ, സാം​സ്കാ​രി​ക മ​ത്സ​ര​ങ്ങ​ൾ, യൂ​ത്ത് ഫോ​റം, പ്രൊ​ഫ​ഷ​ണ​ൽ ഫോ​റം, വ​നി​താ വേ​ദി, ഫി​ലിം ഫെ​സ്റ്റി​വ​ൽ, ഘോ​ഷ​യാ​ത്ര തു​ട​ങ്ങി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. പു​തു​ത​ല​മു​റ​യെ സ​നാ​ത​ന ധ​ർ​മ്മ​ത്തി​ന്റെ മൂ​ല്യ​ങ്ങ​ളോ​ടും ഭാ​ര​തീ​യ പൈ​തൃ​ക​ത്തോ​ടും കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും ക​ൺ​വെ​ൻ​ഷ​ന്റെ ഭാ​ഗ​മാ​കും.

ശാ​ക്തേ​യം 2027-നെ ​സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളും പു​തി​യ പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും കി​ക്കോ​ഫ് വേ​ദി​യി​ൽ പു​റ​ത്തു​വി​ടും.

“Rooted in Dharma, Rising with Wisdom” എ​ന്ന സ​ന്ദേ​ശ​വു​മാ​യി ത​ല​മു​റ​ക​ളെ ഒ​രു​മി​പ്പി​ക്കു​ക​യും സ​നാ​ത​ന ധ​ർ​മ്മ​ത്തി​ന്റെ ആ​ത്മീ​യ-​സാം​സ്കാ​രി​ക പൈ​തൃ​കം പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക​യും ചെ​യ്യു​ന്ന ആ​ഗോ​ള വേ​ദി​യാ​യി ശാ​ക്തേ​യം 2027-നെ ​ഒ​രു​ക്കു​ക​യാ​ണ് മ​ന്ത്ര.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Kick-off for Mantra’ global Hindu convention

Recent News

Corehub Up