x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ക്സ്‌​വാ​ഗ​ൺ ജ​ർ​മനി​യി​ൽ 50,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: March 11, 2026 08:13 AM IST | Updated: March 11, 2026 04:14 PM IST

ബെ​ർ​ലി​ൻ : ജ​ർ​മ​നി​യി​ലെ ആ​ഡം​ബ​ര കാ​ർ ക​മ്പ​നി ഭീ​മ​ന്മാ​രാ​യ ഫോ​ക്സ്‌​വാ​ഗ​ൺ (Volkswagen - VW) 2030-ഓ​ടെ  50,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക​മ്പ​നി​യു​ടെ ലാ​ഭം 2016-ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലേ​ക്ക് പ​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ക​ടു​ത്ത ന​ട​പ​ടി.

ഫോ​ക്സ്‌​വാ​ഗ​ൺ ക​മ്പ​നി നേ​ര​ത്തെ 35,000 പേ​രെ പി​രി​ച്ചു​വി​ടാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ങ്കി​ലും, പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം അ​ത് 50,000 ആ​യി ഉ​യ​ർ​ത്തി. ഫോ​ക്സ്‌​വാ​ഗ​ൺ ബ്രാ​ൻ​ഡി​ന് പു​റ​മെ Audi, Porsche, സോ​ഫ്റ്റ്‌​വെ​യ​ർ വി​ഭാ​ഗ​മാ​യ Cariad എ​ന്നി​വ​യെ​യും ഇ​ത് ബാ​ധി​ക്കും.

 നി​കു​തി​ക്ക് ശേ​ഷ​മു​ള്ള ലാ​ഭ​ത്തി​ൽ ഏ​ക​ദേ​ശം 44 ശതമാനം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. നി​ല​വി​ൽ ക​മ്പ​നി​യു​ടെ ലാ​ഭം 6.9 ബി​ല്യ​ൺ യൂ​റോ​യാ​ണ്. ചെ​ല​വ് കു​റ​ച്ച് പ്ര​തി​വ​ർ​ഷം 15 ബി​ല്യ​ൺ യൂ​റോ ലാ​ഭി​ക്കു​ക എ​ന്ന​താ​ണ് ക​മ്പ​നി​യു​ടെ ല​ക്ഷ്യം. നി​ല​വി​ൽ ജ​ർ​മ്മ​നി​യി​ൽ മാ​ത്രം 2,90,000 ജീ​വ​ന​ക്കാ​രാ​ണ് ക​മ്പ​നി​ക്കു​ള്ള​ത്.

വോ​ൾ​ഫ്സ്ബ​ർ​ഗ് (Wolfsburg) ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി​ക്ക് ഹാ​നോ​വ​ർ, ബ്രൗ​ൺ​ഷ്വീ​ഗ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലും വ​ലി​യ പ്ലാ​ന്‍റു​ക​ളു​ണ്ട്. ഭാ​വി​യി​ൽ ക​മ്പ​നി​യെ മ​ത്സ​ര​സ​ജ്ജ​മാ​ക്കാ​ൻ ചെ​ല​വ് കു​റ​യ്ക്ക​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഫോ​ക്സ്‌​വാ​ഗ​ൺ ഫി​നാ​ൻ​സ് ചീ​ഫ് അ​ർ​നോ ആ​ന്റ്ലി​റ്റ്സ് വ്യ​ക്ത​മാ​ക്കി.

2024-ന്റെ ​അ​വ​സാ​ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജ​ർ​മനി​യി​ൽ മാ​ത്രം ഏ​ക​ദേ​ശം 2,90,000 ജീ​വ​ന​ക്കാ​രാ​ണ് ഫോ​ക്സ്‌​വാ​ഗ​ണി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ പു​തി​യ തീ​രു​മാ​നം ബാ​ധി​ക്കും.

ഫോ​ക്സ്‌​വാ​ഗ​ൺ മെ​യി​ൻ ബ്രാ​ൻ​ഡി​ന് പു​റ​മെ, പ്രീ​മി​യം ബ്രാ​ൻ​ഡു​ക​ളാ​യ Audi, Porsche, സോ​ഫ്റ്റ്‌​വെ​യ​ർ വി​ഭാ​ഗ​മാ​യ Cariad എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ജോ​ലി ന​ഷ്ട​മാ​കും.

ക​മ്പ​നി​യു​ടെ ആ​സ്ഥാ​ന​മാ​യ വോ​ൾ​ഫ്സ്ബ​ർ​ഗ് (Wolfsburg) കൂ​ടാ​തെ ഹാ​നോ​വ​ർ, ബ്രൗ​ൺ​ഷ്വീ​ഗ്, കാ​സ്സ​ൽ, സാ​ൽ​സ്ഗി​റ്റ​ർ, എം​ഡ​ൻ, ഓ​സ്നാ​ബ്രൂ​ക്ക്, ഡ്രെ​സ്ഡ​ൻ, കെം​നി​റ്റ്സ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ പ്ലാ​ന്റു​ക​ളെ​യും ഓ​ഫീ​സു​ക​ളെ​യും ഈ ​വെ​ട്ടി​ക്കു​റ​യ്ക്ക​ൽ നേ​രി​ട്ട് ബാ​ധി​ക്കും.

2024 അ​വ​സാ​ന​ത്തോ​ടെ യൂ​ണി​യ​നു​ക​ളു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ർ പ്ര​കാ​രം 35,000 പേ​രെ കു​റ​യ്ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ങ്കി​ലും, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ അ​ത് 50,000 ആ​യി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ഒ​ട്ട​ന​വ​ധി മ​ല​യാ​ളി​ക​ൾ നി​ല​വി​ൽ ക​മ്പ​നി​യി​ൽ മു​ന്തി​യ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്, ഇ​വ​രൊ​ക്കെ ത​ന്നെ ഏ​റെ ആ​ശ​ങ്ക​യി​ലാ​ണ്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ ഇ​റ​ക്കു​മ​തി നി​കു​തി​ക​ളും (Tariffs) ചൈ​നീ​സ് വി​പ​ണി​യി​ൽ പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളി​ൽ നി​ന്നു​ള്ള ക​ടു​ത്ത മ​ത്സ​ര​വും വി​ൽ​പ​ന​യെ ബാ​ധി​ച്ചു.

 ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​നാ​യി ചെ​ല​വാ​കു​ന്ന വ​ലി​യ തു​ക​യും എ​ന്നാ​ൽ അ​തി​ന​നു​സ​രി​ച്ചു​ള്ള വി​പ​ണി ല​ഭി​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യി.

പ്ര​തി​വ​ർ​ഷം 15 ബി​ല്യ​ൺ യൂ​റോ ലാ​ഭി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​നീ​ക്കം. വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ടു​ത്ത ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ക​മ്പ​നി ഫി​നാ​ൻ​സ് ചീ​ഫ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Volkswagen cut jobs in Germany

Recent News

Corehub Up