x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ർ​ജി​യ​യി​ലെ സ്കൂ​ൾ ബൈ​ബി​ൾ പ്രോ​ഗ്രാം കോ​ട​തി പു​നഃ​സ്ഥാ​പി​ച്ചു

പി .പി. ചെ​റി​യാ​ൻ
Published: August 15, 2026 07:52 AM IST | Updated: August 15, 2026 07:52 AM IST

ക്രി​സ്ത്യ​ൻ വി​ദ്യാ​ഭ്യാ​സ പ്രോ​ഗ്രാം

അ​റ്റ്ലാന്‍റ​: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ൽ റ​ദ്ദാ​ക്കി​യ ക്രി​സ്ത്യ​ൻ വി​ദ്യാ​ഭ്യാ​സ പ്രോ​ഗ്രാം പു​ന​രാ​രം​ഭി​ക്കാ​ൻ ജോ​ർ​ജി​യ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

നി​കു​തി വ​ർ​ധ​ന​വി​നെ​തി​രെ ഫേ​സ്ബു​ക്കി​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​നാ​ണ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ റ​വ. ഗാ​ഡി യൂ​മാ​ൻ​സി​നെ​തി​രെ വി​ഡാ​ലി​യ സി​റ്റി സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് ’അ​ല​യ​ൻ​സ് ഡി​ഫെ​ൻഡിംഗ് ഫ്രീ​ഡം’ (ADF) ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി. ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ക്കാ​നു​ള്ള പൗ​ര​ന്റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​വും  (First Amendment) മ​ത​സ്വാ​ത​ന്ത്ര്യ​വും ലം​ഘി​ച്ചാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ പ്രോ​ഗ്രാം റ​ദ്ദാ​ക്കി​യ​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

Tags : Court reinstates Georgia school Bible program

Recent News

Corehub Up