x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കെ​തി​രെ ട്രം​പ് ഭ​ര​ണ​കൂ​ടം ന​ൽ​കി​യ ഹ​ർ​ജി യു​എ​സ് ഫെ​ഡ​റ​ൽ കോ​ട​തി ത​ള്ളി

പി .പി. ചെ​റി​യാ​ൻ
Published: August 15, 2026 07:56 AM IST | Updated: August 15, 2026 07:56 AM IST

ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല

ബോ​സ്റ്റ​ൺ : ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കെ​തി​രെ ട്രം​പ് ഭ​ര​ണ​കൂ​ടം ന​ൽ​കി​യ യ​ഹൂ​ദ​വി​രു​ദ്ധ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി യു​എ​സ് ഫെ​ഡ​റ​ൽ കോ​ട​തി ത​ള്ളി. സ​ർ​വ​ക​ലാ​ശാ​ല സി​വി​ൽ റൈ​റ്റ്സ് ആ​ക്ടി​ലെ ’ടൈ​റ്റി​ൽ VI'’ ലം​ഘി​ച്ചു എ​ന്ന് തെ​ളി​യി​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ല്ലെ​ന്ന് ഡി​സ്ട്രി​ക്റ്റ് കോ​ർ​ട്ട് ജ​ഡ്ജി റി​ച്ചാ​ർ​ഡ് സ്റ്റേ​ൺ​സ് വ്യ​ക്ത​മാ​ക്കി.

യ​ഹൂ​ദ, ഇ​സ്രാ​യേ​ലി വി​ദ്യാ​ർ​​ഥികൾ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ളും വി​വേ​ച​ന​ങ്ങ​ളും ത​ട​യു​ന്ന​തി​ൽ ഹാ​ർ​വാ​ർ​ഡ് പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. എ​ന്നാ​ൽ, ഉ​ന്ന​യി​ക്ക​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

വി​ധി​ക്കെ​തി​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​മെ​ന്ന് യു​എ​സ് ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. ട്രം​പ് ഭ​ര​ണ​കൂ​ട​വും ഹാ​ർ​വാ​ർ​ഡും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ല​ഭി​ക്കു​ന്ന സു​പ്ര​ധാ​ന വി​ജ​യ​മാ​ണി​ത്.

Tags : US federal court rejects Trump administration's

Recent News

Corehub Up