x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ മുന്നേറുന്നത് ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നതുകൊണ്ട്: ജോർജ് കുര്യൻ

പി.എൻ. ഷാജി
Published: April 17, 2026 04:00 PM IST | Updated: April 17, 2026 04:01 PM IST

ന്യൂ​ഡ​ൽ​ഹി: അ​യ​ൽ രാ​ജ്യ​ങ്ങ​ൾ പ്ര​ശ്‌​ന​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​ക​ളി​ലും പതറുമ്പോഴും ഇ​ന്ത്യ പു​രോ​ഗ​തി​യി​ലൂ​ടെ മു​ന്നേ​റു​ന്ന​ത് 140 കോ​ടി ജ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് കേ​ന്ദ്ര മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നു ശേ​ഷം ഇന്ത്യയിലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​ല്ലാം ആ​ശ​യ​പ​ര​മാ​യ വൈ​രു​ധ്യ​ങ്ങ​ൾ മ​റ​ന്ന് ഒ​രു​മ​യോ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പോ​കു​ക​യും ന​മ്മു​ടെ ജ​വാ​ന്മാ​രു​ടെ പി​ന്നി​ൽ അ​ണി​നി​ര​ന്ന​തു​മൊ​ക്കെ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ണ​ന്ന​തിന്‍റെ തെ​ളി​വാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു.

ഡ​ൽ​ഹി​യി​ലെ മാ​വാ​ല​ങ്കാ​ർ ആ​ഡി​റ്റോ​റി​യ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 77-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ ആ​ദ്യ​മോ​ടി​യെ​ത്തു​ന്ന​ത് മ​ല​യാ​ളി സം​ഘ​ട​ന​ക​ളാ​ണെ​ന്നും പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി നി​ല​യു​റ​പ്പി​ച്ച ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും ഡി​എം​എ​യെ പ്ര​ശം​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ള​ത്ത​നി​മ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ഡി​എം​എ എ​ന്നും മ​ല​യാ​ളി​ക​ളാ​യ ചെ​റു​പ്പ​ക്കാ​രു​ടെ ക​ലാ​വാ​സ​ന​ക​ളേ​യും പ​ഠി​ക്കു​വാ​​നു​ള്ള ക​ഴി​വു​ക​ളേ​യും അ​വ​രു​ടെ ന​ന്മ​ക​ളേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​യി ഡി​എം​എ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ മാ​റ​ട്ടെ​യെ​ന്നും മു​മ്പ് ഡി​എം​എ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച ഒ​രാ​ളെ​ന്ന നി​ല​യി​ൽ ഡി​എം​എ​യ്ക്ക് എ​ല്ലാ ഭാ​വു​ക​ങ്ങ​ൾ നേ​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

K-Rail Survey

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം സ്വാ​തി സു​നി​ൽ ആ​ല​പി​ച്ച പ്രാ​ർ​ഥനാ ഗീ​ത​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

ഡ​ൽ​ഹി സ​ർ​ക്കാ​ർ ഉ​പ​ദേ​ഷ്ടാ​വ്‌ ജി. ​അ​ശോ​ക് കു​മാ​ർ, കൗ​ൺ​സി​ൽ ഫോ​ർ ദി ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ക്സാ​മി​നേ​ഷ​ൻ​സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് & സെ​ക്ര​ട്ട​റി ഡോ ​ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ത്രൈ​മാ​സി​ക ക​ൺ​വീ​ന​റു​മാ​യ പി.എ​ൻ. ഷാ​ജി, പ്രോ​ഗ്രാം ക​ൺ​വീ​ന​റും അ​ഡി​ഷ​ണ​ൽ ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​റു​മാ​യ ലീ​നാ ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നി​ര​ഞ്ജ​ന കി​ഷ​ൻ ആ​യി​രു​ന്നു അ​വ​താ​ര​ക.

 

K-Rail Survey

ഡി​എം​എ​യു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രാ​യ പി.ജെ. വ​ർ​ഗീ​സ്, പി. ​ഗോ​പി​നാ​ഥ് എ​ന്നി​വ​രെ ഡി​എം​എ വി​ശി​ഷ്ട സേ​വാ പു​ര​സ്കാ​ര​വും മ​ല​ബാ​ർ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സിന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ എം.പി. അ​ഹ​മ്മ​ദി​നെ ഡി​എം​എ വി​ശി​ഷ്ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്കാ​രവും ചി​ന്ന​മ്മു ശി​വ​ദാ​സി​നെ ഡി​എം​എ ലൈ​ഫ്ടൈം അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡും ജ​യ​പ്ര​ഭാ മേ​നോ​നെ ഡി​എം​എ ക​ലാ​ഭാ​ര​തി പു​ര​സ്കാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ഡി​എം​എ ത്രൈ​മാ​സി​ക ല​ക്കം 13-ന്‍റെ ​പ്ര​കാ​ശ​ന​വും ജോ​ർ​ജ് കു​ര്യ​ൻ നി​ർ​വ​ഹി​ച്ചു.

കൂ​ടാ​തെ അ​നി​താ ഉ​ണ്ണി​കൃ​ഷ്ണ​ൻ (മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2), സു​ജാ രാ​ജേ​ന്ദ്ര​ൻ (മെ​ഹ്റോ​ളി), പ്രീ​താ നാ​യ​ർ (ബ​ദ​ർ​പ്പു​ർ), സു​തി​ല ശി​വ (വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ), അ​നി​താ പ്ര​സാ​ദ് (ദ്വാ​ര​ക), അ​മൃ​താ രാ​ഗേ​ഷ് (മാ​യാ​പു​രി - ഹ​രി​ന​ഗ​ർ), ആ​ർ രാ​രി​മോ​ൾ (ഉ​ത്തം ന​ഗ​ർ - ന​വാ​ദ) എ​ന്നി​വ​ർ​ക്ക് വ​നി​താ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ൽ​കി വ​രു​ന്ന ഡി​എം​എ വി​മ​ൻ എ​ക്സം​പ്ല​ർ അ​വാ​ർ​ഡു​ക​ളും ന​ൽ​കി.

ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.വി. മ​ണി​ക​ണ്ഠ​ൻ, കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ചീ​ഫ് ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​റും ക​ൾ​ച്ച​റ​ൽ പ്രോ​ഗാം കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ മ​നോ​ജ് പൈ​വ​ള്ളി​ൽ, ചീ​ഫ് ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​ർ കെ.വി. ബാ​ബു, കൂ​ടാ​തെ ഡ​ൽ​ഹി​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ഡി​എം​എ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ രം​ഗ​പൂ​ജ​യോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഹ​രി​നാ​ഗ​ർ - മാ​യാ​പു​രി ഏ​രി​യ​യു​ടെ കൈ​കൊ​ട്ടി​ക്ക​ളി, വി​കാ​സ്‌​പു​രി - ഹ​സ്താ​ലി​ന്‍റെ തി​രു​വാ​തി​ര​ക​ളി, ദ്വാ​ര​ക, ആ​ശ്രം - ശ്രീ​നി​വാ​സ്പു​രി ഏ​രി​യ​ക​ളു​ടെ സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, കാ​ൽ​ക്കാ​ജി​യു​ടെ നാ​ട​ൻ പാ​ട്ടു​ക​ൾ, ദി​ൽ​ഷാ​ദ്‌ കോ​ള​നി​യു​ടെ ശാ​സ്ത്രീ​യ നൃ​ത്തം, അം​ബേ​ദ്ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ ഏ​രി​യ​യു​ടെ ഒ​പ്പ​ന, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ​ക​ളു​ടെ നാ​ടോ​ടി നൃ​ത്തം, ആ​ർകെ ​പു​രം, ബ​ദ​ർ​പ്പുർ ഏ​രി​യ​ക​ളു​ടെ അ​ർ​ദ്ധ ശാ​സ്ത്രീ​യ നൃ​ത്തം, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ഏ​രി​യ​യു​ടെ കു​ടും​ബ പു​രാ​ണം തു​ള്ള​ൽ കോ​മ​ഡി സ്‌​കി​റ്റ്, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​ജി​പ്പു​ർ, ഛത്ത​ർ​പു​ർ എ​ന്നീ ഏ​രി​യ​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ൻ ഡാ​ൻ​സ് എ​ന്നി​വ ഡി​എം​എ ദി​നം അ​വി​സ്‌​മ​ര​ണീ​യ​മാ​ക്കി.

Tags : Delhi Malayalee Association George Kurian New Delhi

Recent News

Corehub Up