x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഒസി ഓസ്‌ട്രേലിയയുടെ സ്വാതന്ത്ര്യദിനാഘോഷം; സജീവ് ജോസഫ് മുഖ്യാതിഥി

വെബ്ഡെസ്ക്
Published: August 13, 2026 05:54 PM IST | Updated: August 13, 2026 05:57 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ​യും എ​ഐ​സി​സി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ജീ​വ് ജോ​സ​ഫ് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഈ ​മാ​സം 14ന് ​മെ​ൽ​ബ​ണി​ലെ​ത്തു​ന്ന സ​ജീ​വ് ജോ​സ​ഫി​ന് ഐഒസി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷ്, ഐ​ഒ​സി ഓ​സ്‌​ട്രേ​ലി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ബ​ൻ തോ​മ​സ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു സ്ക​റി​യ, അ​ഫ്സ​ൽ അ​ബ്ദു​ൽ ഖാ​ദി​ർ, കേ​ര​ള ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹി​ൻ​സോ ത​ങ്ക​ച്ച​ൻ, ബി​നു ജോ​ൺ, സ്മി​ത, കേ​ര​ള ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ലി​ന്‍റോ ദേ​വ​സി, വി​ക്ടോ​റി​യ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പു​ന്നൂ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

15ന് ​മെ​ൽ​ബ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. 16ന് ​ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും വി​ക്ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​ക്ടോ​റി​യ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. 17ന് ​മെ​ൽ​ബ​ൺ പാ​ർ​ല​മെ​ന്‍റ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ക്ടോ​റി​യ​ൻ പ​രി​സ്ഥി​തി മ​ന്ത്രി​യു​മാ​യി സ​ജീ​വ് ജോ​സ​ഫ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

അ​തേ​ദി​വ​സം ബ്രി​സ്ബ​നി​ൽ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ലും അ​ദ്ദേ​ഹം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. 19ന് ​സി​ഡ്‌​നി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "മീറ്റ് & ഗ്രീറ്റ്' പ​രി​പാ​ടി​യി​ലും സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഡാ​ർ​വി​ൻ, ആ​ലീ​സ് സ്പ്രിംഗ്സ്, പെ​ർ​ത്ത് തു​ട​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളാ​യ എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ

Tags : IOC Australia IndependenceDay Sajeev Joseph

Recent News

Corehub Up