x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​നം വി​ട്ട് 29 വ​ർ​ഷം ഒ​ളി​വി​ൽ; മൂ​ന്ന് വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ കൊ​ല​ക്കേ​സി​ലെ പ്ര​തി മെ​ക്സി​ക്കോ​യി​ൽ പി​ടി​യി​ൽ

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 13, 2026 03:01 PM IST | Updated: August 13, 2026 03:01 PM IST

മ​രി​യ നാ​ര​സ്

ടെ​ക്സ​സ്: മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന 48 വ​യ​സു​കാ​രി​യാ​യ മ​രി​യ നാ​ര​സ് മെ​ക്സി​ക്കോ​യി​ൽ അ​റ​സ്റ്റി​ലാ​യി. 1996ൽ ​മൂ​ന്ന് വ​യ​സു​കാ​രി​യാ​യ മ​ക​ൾ കാ​സാ​ൻ​ഡ്ര എ​ൽ.

വൈ​റ്റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടെ​ക്സസി​ലെ ടാ​റ​ന്‍റ് കൗ​ണ്ടി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക്യാ​പി​റ്റ​ൽ മ​ർ​ഡ​ർ കേ​സി​ലാ​ണ് നാ​ര​സ് പ്ര​തി​യാ​യി​രു​ന്ന​ത്. അ​ന്വേ​ഷ​ണ രേ​ഖ​ക​ൾ പ്ര​കാ​രം, കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ക്കു​ന്ന​ത്.

1997ൽ ​ഗ്രാ​ൻ​ഡ് ജൂ​റി നാ​ര​സി​നെ​തി​രെ ക്യാ​പി​റ്റ​ൽ മ​ർ​ഡ​ർ കു​റ്റം ചു​മ​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പി​ന്നീ​ട് ജാ​മ്യ​ത്തു​ക 25,000 ഡോ​ള​റാ​യി കു​റ​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ നാ​ര​സ് രാ​ജ്യം വി​ട്ട് ഒ​ളി​വി​ൽ പോ​യ​താ​യാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

മെ​ക്സി​ക്ക​ൻ ഇ​ന്‍റ​ർ​പോ​ൾ, യു​എ​സ് മാ​ർ​ഷ​ൽ​സ് സ​ർ​വീ​സ്, യുഎ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി, യുഎ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ജ​സ്റ്റി​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത അ​ന്ത​ർ​ദേ​ശീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച നാ​ര​സി​നെ മെ​ക്സി​ക്കോ​യി​ൽ പി​ടി​കൂ​ടി​യ​ത്.

ടാ​റ​ന്‍റ് കൗ​ണ്ടി​യി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന​തി​നാ​യി നാ​ര​സി​നെ അ​മേ​രി​ക്ക​യി​ലേ​ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Murder Arrest 3YearOldDaughter

Recent News

Corehub Up