x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ൻ​സ​ല​ർ ജോ​ൺ ഹീ​ലീ യു​ക്മ-​ഇ​സ ല​ണ്ട​ൻ കേ​ര​ള​പൂ​രം 2026-ൽ ​മു​ഖ്യാ​തി​ഥി

കു​ര്യ​ൻ ജോ​ർ​ജ്
Published: August 14, 2026 06:43 AM IST | Updated: August 14, 2026 06:43 AM IST

ബ്രി​ട്ടീ​ഷ് ചാ​ന്‍​സ​ല​ര്‍ ജോ​ണ്‍ ഹീ​ലീ എം.​പി

റോ​ത​ര്‍​ഹാം∙ യൂ​റോ​പ്പി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സാം​സ്കാ​രി​ക-​കാ​യി​ക ആ​ഘോ​ഷ​മാ​യ യു​ക്മ-​ഇ​സ ല​ണ്ട​ന്‍ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026-ല്‍ ​മു​ഖ്യാ​തി​ഥി​യാ​യി ബ്രി​ട്ടീ​ഷ് ചാ​ന്‍​സ​ല​ര്‍  ജോ​ണ്‍ ഹീ​ലീ എം.​പി. പ​ങ്കെ​ടു​ക്കും.

ഓ​ഗ​സ്റ്റ് 15 ശ​നി​യാ​ഴ്ച റോ​ത​ര്‍​ഹാ​മി​ലെ മാ​ന്‍​വേ​ഴ്സ് ലേ​ക്കി​ല്‍ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് കേ​ര​ള​പൂ​രം ആ​ഘോ​ഷ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കും. രാ​വി​ലെ 9.15ന് ​അ​ദ്ദേ​ഹം പ​താ​ക ഉ​യ​ര്‍​ത്തി തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ന്‍റെ ജ​ലോ​ത്സ​വ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ആ​വേ​ശം ബ്രി​ട്ടീ​ഷ് മ​ണ്ണി​ല്‍ പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന വ​ള്ളം​ക​ളി ഔ​ദ്യോ​ഗി​ക​മാ​യി ഫ്ലാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ച്ച് തു​ട​ക്കം കു​റി​യ്ക്കും.

രാ​ജ്യ​ത്തി​ന്‍റെ ചാ​ന്‍​സ​ല​ര്‍ ത​ന്നെ കേ​ര​ള​പൂ​ര​ത്തി​ന്‍റെ വേ​ദി​യി​ലെ​ത്തി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത് യു​ക്മ​യ്ക്കും സം​ഘാ​ട​ക​ര്‍​ക്കും മാ​ത്ര​മ​ല്ല, ബ്രി​ട്ട​നി​ലെ മു​ഴു​വ​ന്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ഏ​റെ അ​ഭി​മാ​ന​ക​ര​വും ച​രി​ത്ര​പ്ര​ധാ​ന​വു​മാ​യ നി​മി​ഷ​മാ​യി​രി​ക്കു​മെ​ന്ന് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ല്‍​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് മൈ​ലു​ക​ള്‍ അ​ക​ലെ, ബ്രി​ട്ട​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് കേ​ര​ള​ത്തി​ന്‍റെ ത​ന​ത് വ​ള്ളം​ക​ളി​യും ക​ലാ-​സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ങ്ങ​ളും ഇ​ത്ര​യും വി​പു​ല​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന വേ​ദി​യി​ല്‍ രാ​ജ്യ​ത്തി​ന്റെ ചാ​ന്‍​സ​ല​ര്‍ നേ​രി​ട്ടെ​ത്തി പ​താ​ക ഉ​യ​ര്‍​ത്തു​ക​യും വ​ള്ളം​ക​ളി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ക​യും ചെ​യ്യു​ന്ന​ത് കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന അ​ധ്യാ​യ​മാ​യി മാ​റു​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന​ടു​ത്ത പാ​ര്‍​ല​മെ​ന്‍ററി അ​നു​ഭ​വ​വു​മാ​യി ജോ​ണ്‍ ഹീ​ലീ റോ​മാ​ഷ് ആ​ൻഡ് കോ​ണി​സ്ബ​റോ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ലേ​ബ​ര്‍ പാ​ര്‍​ട്ടി എം.​പി​യാ​ണ് ജോ​ണ്‍ ഹീ​ലീ. 1997-ല്‍ ​ആ​ദ്യ​മാ​യി ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു ശേ​ഷം മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന​ടു​ത്ത് എം.​പി​യാ​യി തു​ട​രു​ന്ന അ​ദ്ദേ​ഹം സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലും പ്ര​തി​പ​ക്ഷ​ത്തും നി​ര​വ​ധി സു​പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. മു​ന്‍ ലേ​ബ​ര്‍ സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ച​തി​നു ശേ​ഷം പ്ര​തി​പ​ക്ഷ നി​ര​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഷാ​ഡോ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ലും മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു.

2024 ജൂ​ലൈ മു​ത​ല്‍ 2026 ജ​നു​വ​രി വ​രെ വ​രെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ച അ​ദ്ദേ​ഹം, 2026 ജൂ​ലൈ 20-ന് ​പു​തി​യ മ​ന്ത്രി​സ​ഭ​യി​ല്‍ ചാ​ന്‍​സി​ല​ര്‍ ഓ​ഫ് എ​ക്സ്ചെ​ക്വ​ര്‍ ആ​യി നി​യ​മി​ത​നാ​യി. ബ്രി​ട്ട​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ, നി​കു​തി ന​യം, പൊ​തു​ചെ​ല​വ്, ഖ​ജ​നാ​വ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളാ​ണ് ചാ​ന്‍​സ​ല​ര്‍ എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

പാ​ര്‍​ല​മെ​ന്റി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് ട്രേ​ഡ് യൂ​ണി​യ​ന്‍ രം​ഗ​ത്തും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ക​നാ​യും ജോ​ണ്‍ ഹീ​ലീ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. റോ​ത​ര്‍​ഹാം പ്ര​ദേ​ശ​വു​മാ​യി ദീ​ര്‍​ഘ​കാ​ല ബ​ന്ധം പു​ല​ര്‍​ത്തു​ന്ന അ​ദ്ദേ​ഹം, താ​ന്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധ​ത്തി​നും ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ള്‍​ക്കും ശ്ര​ദ്ധേ​യ​നാ​ണ്. ചാ​ന്‍​സ​ല​റു​ടെ സാ​ന്നി​ധ്യം ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ല്‍ പ്രാ​ദേ​ശി​ക പ്രാ​ധാ​ന്യ​വും കു​ടി​യേ​റ്റ​ക്കാ​രു​ടെ സം​ഘ​ട​ന എ​ന്ന നി​ല​യി​ല്‍ യു​ക്മ​യ്ക്ക് ദേ​ശീ​യ ത​ല​ത്തി​ലു​ള്ള പ്ര​സ​ക്തി​യും ന​ല്‍​കു​ന്ന​താ​വും.

ച​രി​ത്ര​നി​മി​ഷ​ത്തി​ന് സാ​ക്ഷി​യാ​കാ​ന്‍ മാ​ന്‍​വേ​ഴ്സ് ത​ടാ​കം​കേ​ര​ള​ത്തി​ന്‍റെ ജ​ലോ​ത്സ​വ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ആ​വേ​ശ​വും യുകെ മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​വും ഒ​രു​മി​ക്കു​ന്ന മാ​ന്‍​വേ​ഴ്സ് ലേ​ക്ക് ഇ​ത്ത​വ​ണ മ​റ്റൊ​രു ച​രി​ത്ര​മു​ഹൂ​ര്‍​ത്ത​ത്തി​നാ​ണ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. വ​ള്ളം​ക​ളി​ക്കൊ​പ്പം കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും കേ​ര​ള​പൂ​രം വേ​ദി​യി​ല്‍ അ​ര​ങ്ങേ​റും.

ചാ​ന്‍​സ​ല​റെ കേ​ര​ളീ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ത​നി​മ​യോ​ടെ സ്വീ​ക​രി​ക്കാ​നു​ള്ള വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളും സം​ഘാ​ട​ക​ര്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. പ​താ​ക ഉ​യ​ര്‍​ത്തി കേ​ര​ള​പൂ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം അ​ദ്ദേ​ഹം വ​ള്ളം​ക​ളി​യു​ടെ ഔ​ദ്യോ​ഗി​ക ഫ്ലാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ക്കും. യുകെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​തി​നി​ധി​ക​ളു​മാ​യും സം​ഘാ​ട​ക​രു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​താ​ണ്.

മാ​ന്‍​വേ​ഴ്സ് ത​ടാ​ക​ത്തി​നെ​യും പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും കൂ​ടു​ത​ല്‍ അ​ടു​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​ന് വ​ര്‍​ഷ​ങ്ങ​ളാ​യി ല​ഭി​ച്ചു​വ​രു​ന്ന പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഈ ​വ​ര്‍​ഷ​ത്തെ ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. ​യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന നി​മി​ഷം​ബ്രി​ട്ട​ന്‍റെ എ​ന്‍.​എ​ച്ച്.​എ​സ്-​ഉം ആ​രോ​ഗ്യ-​പ​രി​ച​ര​ണ മേ​ഖ​ല​യും ഉ​ള്‍​പ്പെ​ടെ വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ മ​ല​യാ​ളി​ക​ള്‍ ന​ല്‍​കു​ന്ന സേ​വ​ന​വും സം​ഭാ​വ​ന​യും ഇ​ന്ന് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന​തി​നൊ​പ്പം, ബ്രി​ട്ട​ന്‍റെ ബ​ഹു​സാം​സ്കാ​രി​ക സ​മൂ​ഹ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി മ​ല​യാ​ളി​ക​ള്‍ മു​ന്നേ​റു​ന്ന​തി​ന്‍റെ ആ​ഘോ​ഷം കൂ​ടി​യാ​ണ് കേ​ര​ള​പൂ​രം.

അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജ്യ​ത്തി​ന്‍റെ ചാ​ന്‍​സ​ല​ര്‍ ഈ ​ആ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ക​യും കേ​ര​ളീ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ വ​ള്ളം​ക​ളി​ക്ക് ഫ്ലാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​ത് യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന വ​ലി​യ അം​ഗീ​കാ​ര​മാ​യാ​ണ് സം​ഘാ​ട​ക​ര്‍ കാ​ണു​ന്ന​തെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡി​ക്സ് ജോ​ര്‍​ജ് അ​റി​യി​ച്ചു. ​മാ​ന്‍​വേ​ഴ്സ് ത​ടാ​ക​ത്തി​ലെ ജ​ല​പ്പ​ര​പ്പി​ല്‍ താ​ള​മൊ​ത്ത തു​ഴ​ച്ചി​ലു​മാ​യി വ​ള്ള​ങ്ങ​ള്‍ കു​തി​ക്കു​മ്പോ​ള്‍ അ​ത് ഒ​രു മ​ത്സ​ര​ത്തി​ന്‍റെ മാ​ത്രം കാ​ഴ്ച​യാ​കി​ല്ല; ഒ​രു​മ​യു​ടേ​യും, കൂ​ട്ടാ​യ്മ​യു​ടേ​യും, സൗ​ഹൃ​ദ​ത്തി​ന്റെ​യും, സാം​സ്കാ​രി​ക കൂ​ടി​ച്ചേ​ര​ലി​ന്റെ​യും ശ​ക്ത​മാ​യ സ​ന്ദേ​ശം കൂ​ടി​യാ​യി​രി​ക്കും.

ഓ​ഗ​സ്റ്റ് 15-ന് ​മാ​ന്‍​വേ​ഴ്സ് ത​ട​ക​ത്തി​ലും ക​ര​യി​ലു​മാ​യി ന​ട​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​ക​വും യുകെ മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​വും അ​വ​ര്‍ യുകെ സ​മൂ​ഹ​ത്തി​ന് ന​ല്‍​കു​ന്ന സം​ഭാ​വ​ന​ക​ളും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന അ​ഭി​മാ​ന​ത്തി​ന്‍റെ ഒ​ത്തു​ചേ​ര​ല്‍ കൂ​ടി​യാ​യി​രി​ക്കും.​ ഈ അ​പൂ​ര്‍​വ ച​രി​ത്ര​നി​മി​ഷ​ത്തി​ന് സാ​ക്ഷി​ക​ളാ​കാ​ന്‍ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും വ​ള്ളം​ക​ളി പ്രേ​മി​ക​ളെ​യും ക​ലാ-​സാം​സ്കാ​രി​ക ആ​സ്വാ​ദ​ക​രെ​യും യു​ക്മ-​ഇ​സ ല​ണ്ട​ന്‍ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026-ലേ​ക്ക് സം​ഘാ​ട​ക​ര്‍ ഹൃ​ദ​യ​പൂ​ര്‍​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

വേ​ദി: Manvers Lake, Rotherham, S63 7DGതീ​യ​തി: 15 August 2026, Saturdayയു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ ഷീ​ജോ വ​ര്‍​ഗ്ഗീ​സ്, വ​ര്‍​ഗ്ഗീ​സ് ഡാ​നി​യേ​ല്‍, സ്മി​താ തോ​ട്ടം, സ​ണ്ണി​മോ​ന്‍ മ​ത്താ​യി, റെ​യ്മോ​ള്‍ നി​ധീ​രി, പീ​റ്റ​ര്‍ താ​ണോ​ലി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു.​യു​ക്മ - ഇ​സ ല​ണ്ട​ന്‍ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​റാ​യ ഇ​സ ല​ണ്ട​നോ​ടൊ​പ്പം ലൈ​ഫ് ലൈ​ന്‍ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡ്, തെ​രേ​സാ​സ് ല​ണ്ട​ന്‍, പോ​ള്‍ ജോ​ണ്‍ & ക​മ്പ​നി സോ​ളി​സി​റ്റേ​ഴ്‌​സ്, മ​ണ​വാ​ട്ടി, എ​ല്‍.​ടി.​സി. ഗ്ലോ​ബ​ല്‍, ഏ​ലൂ​ര്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍​സി, കേ​ര​ള ഡി​ലൈ​റ്റ്സ്, ഇ​ന്‍​ഫി​ന്‍ ടൂ​ര്‍​സ് ആ​ന്റ് ട്രാ​വ​ല്‍​സ്, മൈ ​ലോ​ക്ക​ൽ ഇ​ൻ​ഡ്യ​ൻ മ​ട്ടാ​ഞ്ചേ​രി, ടോ​ണ്ട​ൻ എ​ന്നി​വ​രും ഉ​ട​ന്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്ന മ​നോ​ഹ​ര​മാ​യ മ​ല​യാ​ള ചി​ത്രം 'ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' ഉം ​ആ​യി​രി​ക്കും മ​റ്റ് പ്ര​ധാ​ന സ്പോ​ണ്‍​സ​ര്‍​മാ​ര്‍.

യു​ക്മ - ഇ​സ ല​ണ്ട​ന്‍ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2026 കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കു​മാ​യി താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ (പ്ര​സി​ഡ​ന്റ്)- 07702862186ജ​യ​കു​മാ​ര്‍ നാ​യ​ര്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി)- 07403223006ഡി​ക്സ് ജോ​ര്‍​ജ് (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍)- 07403312250ജോ​ര്‍​ജ്ജ് തോ​മ​സ് (ടീം ​മാ​നേ​ജ്മെ​ന്റ്) - 07903426018

K-Rail Survey

Tags : Chancellor John Healy UCL-ISL London Keralapuram 2026

Recent News

Corehub Up