ഡൽഹി ചെങ്കോട്ട ഭീകരാക്രമണത്തിന്റെ ദൃശ്യം (ഫയൽ ചിത്രം)
ന്യൂഡൽഹി: കഴിഞ്ഞ വർഷം 15 പേരുടെ മരണത്തിന് ഇടയാക്കിയ ഡൽഹി ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ ഉപസംഘടനയെന്ന് റിപ്പോർട്ട്.
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസംഘം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. അൽ ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ (എക്യുഐഎസ്) സംഘടന അക്രമം നടത്തിയതായാണ് ഈ ആഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ സജീവമായ സംഘടന ബംഗ്ലാദേശിലേക്ക് ഉൾപ്പെടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്നതായും റിപ്പോർട്ടിലുണ്ട്.
കൂടാതെ രാസ-ജൈവ ആയുധങ്ങൾ വികസിപ്പിക്കാൻ തീവ്രവാദ സംഘടനാ നിരന്തരം ശ്രമിക്കുന്നതായും മുന്നറിയിപ്പ് നൽകുന്നു. 2025 നവംബർ പത്തിനാണ് രാജ്യത്തെ നടുക്കിയ ചെങ്കോട്ട ഭീകരാക്രമണം ഉണ്ടാകുന്നത്.
സ്ഫോടകവസ്തു നിറച്ച കാർ റെഡ് ഫോർട്ടിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.
Tags : RedFortBlast AlQaeda Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash